Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

മിസൈല്‍ ഇടപാട് ചര്‍ച്ചാവിഷയമാകുന്നു

പള്ളിപ്പാട്-ഇസ്രയേലുമായുള്ള 10,000 കോടി രൂപയുടെ മിസൈല്‍ ഇടപാട് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകുന്നു. ഇതിന്റെ കമ്മീഷനായി ലഭിച്ച 600 കോടി രൂപയില്‍ ഒരു പങ്ക് കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് പോയതായി പ്രതിപക്ഷകക്ഷികള്‍ പ്രധാനമായും പ്രചരിപ്പിക്കുന്നത്. കരാര്‍ ഒപ്പിട്ട ഇസ്രയേല്‍ കന്പിനി മുന്പ് ഇന്ത്യയുമായി നടന്ന ആയുധ ഇടപാടില്‍ അഴിമതി നടത്തിയിരുന്നു. ഇതിന്റെ പേരില്‍ സി.ബി. അന്വേഷണം നടന്നുകൊണ്ടിരിക്കവേയാണ് അതേ കന്പനിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതാണ് സംശയത്തിന് ഇട നല്‍കിയിരിക്കുന്നത്. പുതിയതായി ഒരു ആരോപണം കൂടി ഉയര്‍ന്നിരിക്കുന്നത് ഏപ്രില്‍ 20 ന് വിക്ഷേപിക്കുന്ന ഇസ്രയേല്‍ നിര്‍മ്മിത ചാരഉപഗ്രഹവുമായി ബന്ധപ്പെട്ടാണ്. റിസാറ്റ്-2 എന്ന ചാര ഉപഗ്രഹം ഇന്ത്യ ഇസ്രയേലില്‍ നിന്ന് വിലയ്ക്കുവാങ്ങിയത് എന്തിനെന്ന ചോദ്യവും വിമര്‍ശകര്‍ ഉയര്‍ത്തുന്നുണ്ട്. ഇസ്രയേല്‍ നിര്‍മ്മിത റിസാറ്റ്-2 ന്റെ അതേഗുണമേന്മയുള്ള ഉപഗ്രഹം റിസാറ്റ് -1 ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. സാഹചര്യത്തില്‍ ധൃതിപിടിച്ച് ഇത്തരമൊരു തീരുമാനം എടുത്തതിനു പിന്നില്‍ ദുരൂഹതയുള്ളതായി ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...