Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ എസ് എസ് സമദൂരം വെടിഞ്ഞതായി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ജി സുകുമാരന്‍ നായര്‍. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നതു തടയാനായി യു ഡി എഫിനാണ് ഇത്തവണ എന്‍ എസ് എസ് വോട്ട് നല്‍കിയതെന്നും സുകുമാരന്‍ നായരുടെ വെളിപ്പെടുത്തല്‍. 

എന്‍ എസ് എസ് സമദൂരം വെടിഞ്ഞത് എല്‍ ഡി എഫിനോടുള്ള എതിര്‍പ്പുകൊണ്ടോ യു ഡി എഫിനോടുള്ള ആഭിമുഖ്യം കൊണ്ടോ അല്ല. വി എസ് അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നു ലക്‍ഷ്യം. വി എസിന്‍റെ നിലപാടുകളോട് എന്‍ എസ് എസിന് കടുത്ത എതിര്‍പ്പുണ്ട്. ഇത്രയും സംസ്കാരമില്ലാത്ത, ജനാധിപത്യ വിരുദ്ധനായ, എന്തു വൃത്തികേടും പറയാന്‍ മടിയില്ലാത്ത ഒരുത്തന്‍ മുഖ്യമന്ത്രിയാകുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. മന്നത്ത് പത്മനാഭന്‍ ജീവിച്ചിരുന്നെങ്കില്‍ വി എസിനെതിരെ പ്രക്ഷോഭം നടത്തുമായിരുന്നു - സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍ എസ് എസ് ഇത്തവണ സമദൂരം വെടിഞ്ഞ് യു ഡി എഫിനൊപ്പം നില്‍ക്കാന്‍ പോകുന്ന കാര്യം തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എല്‍ ഡി എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. അക്കാര്യം മാധ്യമങ്ങളില്‍ നല്‍കാനിരുന്നതുമാണ്. എന്നാല്‍ വൈക്കം വിശ്വന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത് - സുകുമാരന്‍ നായര്‍ പറഞ്ഞു.
ഏറെക്കാലമായി കോണ്‍ഗ്രസുമായി തുറന്ന യുദ്ധത്തിലായിരുന്ന എന്‍ എസ് എസിന്‍റെ ഈ നിലപാടുമാറ്റം ഇടതുകേന്ദ്രത്തെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ യു ഡി എഫ് അധികാരത്തില്‍ വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എന്‍ എസ് എസ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് രാഷ്ട്രീയചിന്തകര്‍ വിലയിരുത്തുന്നു.(കടപ്പാട് -വെബ്ദുനിയ)
 

1 comments:

Santhosh Nair said...

Can I ask you one thing? Do you guys vote based on some once words? I think votes will based on the personal experience of each individual.
Beware of Politicians in Kerala. They will try to make money and name out of anything.
We says “Gods Own Country “if we open the eyes we are least developed state in India and Gods own country captured by Devils ( selfish politicians and individuals ) .
We have to remember “what is our contribution towards our village at least “ ( Dr Abdul Kalam wrote in his book)

Post a Comment

Related Posts Plugin for WordPress, Blogger...