Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പള്ളിപ്പാട്ട് ജലനിരപ്പ് ഉയരുന്നു
പള്ളിപ്പാട് - കനത്തമഴമൂലം പള്ളിപ്പാടിന്റെ  തെക്കുകിഴക്കന്‍,വടക്കുകിഴക്കന്‍ മേഖലകളില്‍ ജലനിരപ്പ്  ഉയര്‍ന്നതിനേത്തുടര്‍ന്ന് ‍ജനജീവിതം ബുദ്ധിമുട്ടിലായി. പള്ളിപ്പാടിന്റെ ഉള്‍പ്രദേശങ്ങളിലേക്കും വെള്ളം കയറിത്തുടങ്ങി. ഹരിപ്പാട് ഇലഞ്ഞിമേല്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം നിലച്ചു. വീടുകളിലും മറ്റും വെള്ളം കയറിയതിനാല്‍ ജനങ്ങള്‍ വീടുകളില്‍ നിന്നും താമസം മാറിത്തുടങ്ങിയിട്ടുണ്ട്. കുട്ടികള്‍ സ്തൂളില്‍ പോകുന്നില്ല.  പള്ളിപ്പാട്ടെ വിദ്യാലയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാ‍‍ജര്‍ നില കുറവായിരുന്നു.  ഇതിനാല്‍ സ്കൂളുകളില്‍ പഠനം നടന്നില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം തൊഴിലാളികളുടെ കുടുംബങ്ങള്‍ വറുതിയിലായി കഴിഞ്ഞു.  തുടര്‍ച്ചയായ മഴ അയ്യപ്പഭക്തരേയും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

 
Related Posts Plugin for WordPress, Blogger...