കണ്‍സ്യൂമര്‍ ഫെഡ് വഴി വിതരണം ചെയ്യുന്ന പഞ്ചാസാരയുടെ വില വര്‍ദ്ധിപ്പിക്കണമെന്ന ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം നിയമവിധേയമല്ലെന്നു സഹകരണ വകുപ്പു മന്ത്രി ജി സുധാകരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വില വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കിയതു ചീഫ് സെക്രട്ടറിയല്ല, മറിച്ചു ഭക്ഷ്യവകുപ്പിലെ ഏതോ സെക്രട്ടറിയാണെന്നും മന്ത്രി പറഞ്ഞു.കുറഞ്ഞ വിലയ്ക്ക് അവശ്യ സാധനങ്ങള്‍ നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ പ്രവര്‍ത്തനം അട്ടിമറിക്കുന്നതിനു ഭക്ഷ്യ മന്ത്രിക്ക്പങ്കുണ്ടെന്ന ആരോപണം സഹകരണ വകുപ്പ് നേരത്തേ ഉന്നയിച്ചിരുന്നു. കുറഞ്ഞ വിലയ്ക്കു സാധനങ്ങള്‍ നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ നടപടി അവസാനിപ്പിക്കണമെന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടതും സഹകരണ വകുപ്പിനെ പ്രകോപിപ്പിച്ചിരുന്നു. ഭക്ഷ്യ വകുപ്പിനു കീഴിലുള്ള ഉപഭോക്തൃ വകുപ്പിന്‍റെ പ്രവര്‍ത്തനം നാലര വര്‍ഷമായി സ്തംഭിച്ചിരിക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.സിവില്‍ സപ്ലൈസ് വകുപ്പ് 25 രൂപയ്ക്കും കണ്‍സ്യൂമര്‍ ഫെഡ് 20 രൂപയ്ക്കുമാണു പഞ്ചസാര വില്‍ക്കുന്നത്. ഇതിനെതിരെ ഭക്ഷ്യമന്ത്രി സി ദിവാകരന്‍ രംഗത്തു വന്നിരുന്നു. മന്ത്രിസഭായോഗത്തില്‍ അദ്ദേഹം ഇക്കാര്യം ഉന്നയിക്കുകയും വന്‍ തുക സബ്സിഡി നല്‍കി പഞ്ചസാര വില കുറച്ചു നല്‍കുന്നതു ശരിയല്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു.
ഇതു ധനകാര്യ വകുപ്പു കൂടി അംഗീകരിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിലൂടെ വില്‍ക്കുന്ന പഞ്ചസാരയുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം.
ഇതു ധനകാര്യ വകുപ്പു കൂടി അംഗീകരിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിലൂടെ വില്‍ക്കുന്ന പഞ്ചസാരയുടെ വില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഇറക്കിയ ഉത്തരവിനെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം.

0 comments:
Post a Comment