Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
മഴ : പള്ളിപ്പാട്ട്  ജലനിരപ്പ് ഉയരുന്നു
പള്ളിപ്പാട് - തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം  പള്ളിപ്പാടിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന്  ജനജീവിതം ദുസ്സഹമായി.  അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ആശങ്കയോടെയാണ്  ഓരോ രാത്രിയും തള്ളിനീക്കുന്നത്. മഴമൂലം ജോലിക്കുപോകാനാവാത്തതിനാല്‍  വീടുകളില്‍ സാമ്പത്തിക ബുദ്ധിമുട്ട് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. റോഡുകളില്‍ വെള്ളം കയറി തുടങ്ങിയതിനാല്‍ കുട്ടികളെ സ്കൂളുകളിലയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുന്നു. ഇതുമൂലം സ്കൂളുകളില്‍ ഹാജര്‍നില കുറഞ്ഞിട്ടുണ്ട്.
                  വിവിധ ഭാഗങ്ങളില്‍ പനി ബാധിതരുടെ എണ്ണം കൂടി വരുന്നു. പൊയ്യക്കരയിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്റെറില്‍ കിടത്തി ചികിത്സയ്ക്കുള്ള  സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും  ഉത്ഘാടനം ഇതുവരെ നടന്നിട്ടില്ല.  ഇതുമൂലം മഴക്കാലരോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍  രോഗികള്ചികിത്സതേടി  താലൂക്ക് ആശുപത്രിയേയും മറ്റ് സ്വകാര്യ ആശുപത്രികളേയും സമീപിക്കേണ്ട സ്ഥിതിയാണിപ്പോള്‍.
                     റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതും റോഡുപണിയിലെ അഴിമതിയും മൂലം പള്ളിപ്പാടു വഴിയുള്ള യാത്ര ദുരിതപൂര്‍ണ്ണമായിട്ടുണ്ട്. റോഡുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ രാത്രി ഇതുവഴിയുള്ള ഇരു ചക്ര വാഹനങ്ങളുപയോഗിച്ചുള്ള യാത്ര അപകടം നിറഞ്ഞതായിട്ടുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...