Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
മണിമംഗലം ക്ഷേത്രക്കുളം
വൃത്തിയാക്കല്‍ പുരോഗമിക്കുന്നു
തലത്തോട്ട - മണിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ കുളം വൃത്തിയാക്കല്‍ പുരോഗമിക്കുന്നു. തൊഴില്‍ദാന പദ്ധതിപ്രകാരമാണ് കുളം വൃത്തിയാക്കുന്നത്. ഏകദേശം 6 ലക്ഷത്തോളം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. വര്‍ഷങ്ങളായി പായല്‍ കയറി ഉപയോഗശൂന്യമായി കിടന്ന കുളംവൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍  2 മാസത്തിലധികമായി 75തൊഴിലാളികളാണ്  ഏര്‍പ്പെട്ടിരിക്കുന്നത്. കുളത്തിന്റെ ചുറ്റും വൃത്തിയാക്കിയശേഷം കയര്‍ ഭൂവസ്ത്രം വിരിയ്ക്കുന്ന ജോലിയും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. കയര്‍ ഭൂവസ്ത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിരവധിപേര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താന്‍ ഇതുമൂലം കഴിഞ്ഞിട്ടുണ്ട്.മത്സ്യഫെഡിന്റെ ആഭിമുഖ്യത്തില്‍ മത്സ്യകുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടാനും തീരുമാനിച്ചിട്ടുണ്ട്. കുളം പൂര്‍ണ്ണമായും വൃത്തിയാകുന്നതോടെ പ്രാദേശികവാസികള്‍ക്ക് കുളം  ഉപയോഗിക്കാനാകും.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...