Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഹിരോഷിമാദിനം -യുദ്ധവിരുദ്ധ ഫോട്ടോപ്രദര്‍ശനം
നടുവട്ടം- ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ യുദ്ധവിരുദ്ധ ഫോട്ടോ പ്രദര്‍ശനം നടത്തി. യുദ്ധത്തിന്റെ ഭീകരതവ്യക്തമാക്കുന്ന ഫോട്ടോപ്രദര്‍ശനത്തില്‍ ഹിരോഷിമയില്‍  അമേരിക്ക ആറ്റം ബോംബ് പ്രയോഗിച്ചതുമുതല്‍ അഫ്ഗാന്‍ യുദ്ധത്തിലെ ഭീകരതവരെ വ്യക്തമാക്കുന്ന ചിത്രങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ അനാവരണം ചെയ്യുന്ന നിരവധി ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. പ്രദര്‍ശനത്തോടനുബന്ധിച്ച്  കുട്ടികളുടെ സഡാക്കോ കൊക്കുകളുടെ നിര്‍മ്മാണവും നടന്നു. പ്രദര്‍നത്തിന്റെ ഉദ്ഘാടനം നടുവട്ടം വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍  രാധികടീച്ചര്‍ നിര്‍വ്വഹിച്ചു. സീനിയര്‍ അസിസ്റ്റ്ന്റ് രാജലക്ഷ്മി ടീച്ചര്‍ , സ്റ്റാഫ് സെക്രട്ടറി ടി.എസ്. സതീഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നടുവട്ടം വി.എച്ച്.എസ്.എസ്സിലെ അദ്ധ്യാപകനായ  സി.ജി .സന്തോഷ് ശേഖരിച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്

1 comments:

സനോജ് പള്ളിപ്പാട് said...

ഹിരോഷിമ ദിനത്തില്‍ നടുവട്ടം സ്കൂളില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തിന്റെ വാര്‍ത്തയില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധത്തിന്റെ ഫോട്ടോ പ്രടഷിപ്പിച്ചതായി വായിച്ചു പക്ഷെ ഇന്ത്യയില്‍ കാശ്മീരില്‍ കഴിഞ്ഞ 64 വര്‍ഷമായി പാക്കിസ്ഥാന്‍ നടത്തുന്ന യുദ്ധത്തിന്റെ ഒരു ഫോടോയെങ്കിലും നല്‍കാമായിരുന്നു

Post a Comment

Related Posts Plugin for WordPress, Blogger...