പള്ളിപ്പാട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസില്‍ വിജിലന്‍സ് റെയിഡ്
പൊയ്യക്കര-പള്ളിപ്പാട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസില്‍ വിജിലന്‍സ് റെയിഡില്‍കണക്കില്‍പ്പെടാത്ത നാലേമുക്കാല്‍ ലക്ഷത്തിലധികം രൂപയും 39 ചെക്കുകള്‍ എന്നിവ കണ്ടെടുത്തു.എസ്.സി ഫണ്ട് വകമാറ്റി ചെലവഴിച്ചതായും വിജലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത രൂപയുടെ ഉറവിടത്തെസംബന്ധിച്ച് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വി.ഇ.ഒ രാജന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. വിജിലന്‍സ് റെയിഡ് രാഷ്ട്രീയഇടപെടല്‍മുലമെന്ന് വി.ഇ.ഒ ആരോപിച്ചു.വി.ഇ.ഒ ആഫീസിലെ അഴിമതിയേപ്പറ്റി വ്യാപകമായ പരാതി നേരത്തേതന്നെ നിലവിലുണ്ടായിരുന്നു.റെയിഡ് നടക്കുമ്പോള്‍ വി.ഇ.ഒ ആഫീസിനുമുന്നില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു
ജനങ്ങള്‍ക്ക് ആശ്വാസം...ഒപ്പം സന്തോഷവും...
പൊയ്യക്കര- പള്ളിപ്പാട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസില്‍ വിജിലന്‍സ് റെയിഡിനെ ജനങ്ങള്‍ വളരെ ആശ്വാസത്തോടെയാണ് കണ്ടത്. പാവപ്പെട്ട ജനവിഭാഗങ്ങള്‍ ഏറെ ബന്ധപ്പെട്ടിരുന്ന ആഫീസായിരുന്നു ഇത്. എന്നാല്‍ ജനങ്ങളോടുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസറുടെ പെരുമാറ്റം ധാര്‍ഷ്ട്യം നിറഞ്ഞതാണെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉണ്ടായിരുന്നു. ഗുണഭോക്താക്കളെ നിരന്തരമായി ബുദ്ധിമുട്ടിച്ചിരുന്നതായും വി.ഇ.ഒ രാജനെതിരെ പരാതി ഉയര്‍ന്നിരുന്നു. വി.ഇ.ഒയും പഞ്ചായത്തിലെ ചിലരും തമ്മിലുള്ള കൂട്ടുകെട്ടിനേസംബന്ധിച്ചും നിരവധി ആക്ഷേപങ്ങള്‍ വി.ഇ.ഒയ്ക്കെതിരെ ഉണ്ടായിരുന്നു . ചെക്കുകള്‍ വെച്ചുതാമസിപ്പിക്കുന്നത് പതിവായിരുന്നതായി പറയപ്പെടുന്നു.വിജിലന്‍സ് റെയിഡു നടക്കുമ്പോള്‍ ജനങ്ങള്‍ ഇക്കാര്യങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരോടു പറയുന്നുണ്ടായിരുന്നു. വി.ഇ.ഒ രാജനെതിരെയുള്ള നാട്ടുകാരുടെ പ്രതികരണങ്ങള്‍ ഉദ്യോഗസ്ഥരെത്തന്നെ അത്ഭുതപ്പെടുത്തി. ജനങ്ങള്‍ക്കതിരാണെങ്കില്‍ ആര്‍ക്ക് അനുകൂലമായിട്ടാണ് ഇയാള്‍ ഇതൊക്കെ ചെയ്യുന്നതെന്ന ചോദ്യത്തിനും നാട്ടുകാര്‍ രോഷത്തോടെയാണ് പ്രതികരിച്ചത്. ആഫീസില്‍ സൂക്ഷിച്ചിരുന്ന പണം എവിടെ നിന്നെന്ന ചോദ്യത്തിന് ആദ്യം പറഞ്ഞ ഉത്തരം പിന്നീട് തിരുത്തിപ്പറയേണ്ടതായും വന്നു. ആദ്യം ഒരു സംഘടനയുടെ പേരാണ് പറഞ്ഞത്. ഇത് കളവാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോദ്ധ്യപ്പെട്ടപ്പോള്‍ വസ്തുവിറ്റ പണമാണെന്ന് തിരുത്തിപറയേണ്ടതായി വന്നു. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത രേഖകളുമായി പോകുമ്പോള്‍ തെല്ലൊരാശ്വാസത്തോടെയാണ് ജനങ്ങള്‍ പിരിഞ്ഞത്
0 comments:
Post a Comment