Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

ഒളിവില്‍പ്പോയ ഭര്‍ത്താവിനെ കസ്‌റ്റഡിയിലെടുത്തു


ഹരിപ്പാട്‌: യുവതിയെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയശേഷം ഒളിവില്‍പ്പോയ ഭര്‍ത്താവിനെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഇന്നു പുലര്‍ച്ചെയോടെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തതെന്ന്‌ കേസ്‌ അന്വേഷണത്തിനു നേതൃത്വം നല്‌കുന്ന ഹരിപ്പാട്‌ സിഐ ഡി. സന്തോഷ്‌കുമാര്‍ പറഞ്ഞു. 
കോട്ടയം ജില്ലയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ്‌ പോലീസ്‌ അന്വേഷണം കോട്ടയത്തേക്കു നീട്ടിയിരുന്നത്‌. കഴിഞ്ഞ മൂന്നിന്‌ വൈകുന്നേരം 5.30ഓടെയാണ്‌ നാടിനെ നടുക്കിയ അതിദാരുണ കൊലപാതകം നടന്നത്‌. പള്ളിപ്പാട്‌ നടുവട്ടം പുളിമൂട്ടില്‍ എബിയെന്ന വിദേശമലയാളിയാണ്‌ ബാംഗളൂരില്‍ എംഎസ്‌്‌സി നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയും ഭാര്യയുമായ ഷീബയെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയത്‌.
സംഭവത്തേത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ എബി പിതാവ്‌ തങ്കച്ചന്റെ മോട്ടോര്‍ബൈക്കില്‍ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഹരിപ്പാടിന്‌ സമീപത്തെ ആര്‍കെ ജംഗ്‌ഷനില്‍ മോട്ടോര്‍ ബൈക്ക്‌ ഉപേക്ഷിച്ചശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അടുത്തദിവസം മോട്ടോര്‍ബൈക്കും കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പോലീസ്‌ കസറ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്ക്‌ ഒരു ബാങ്കില്‍ മാത്രമാണ്‌ എന്‍ആര്‍ഇ അക്കൗണ്‌ടുണ്‌ടായിരുന്നത്‌. 
എടിഎം കാര്‍ഡ്‌ എടുത്തിട്ടില്ലാത്തതിനാല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയാത്തതുമൂലവും സംഭവശേഷം രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍ അധികം പണം കൈയില്‍ കരുതാനുള്ള സാഹചര്യം കുറവാണെന്നുമുള്ള വസ്‌തുത മുന്നില്‍ക്കണ്‌ടാണ്‌ പോലീസ്‌ അയല്‍ജില്ലകളിലാണ്‌ അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്‌. സ്ഥിരംകുറ്റവാളിയല്ലാത്ത ഇയാള്‍ മൊബൈല്‍ഫോണ്‍ പോലും എടുക്കാന്‍ മറന്നതും പോലീസിന്റെ ഈ നിഗമനത്തിന്‌ ആക്കംകൂട്ടി. ഇതേത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍ജില്ലകളിലെ ലോഡ്‌ജുകളിലും മറ്റും പോലീസ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. തുടര്‍ന്ന്‌ ലഭിച്ച സൂചനയിലാണ്‌ എബിയുടെ ഒളിത്താവളത്തേപ്പറ്റി പോലീസിനു വിവരം ലഭിച്ചത്‌. 
ബാംഗളൂരില്‍ എംഎസ്‌്‌സി നഴ്‌സിംഗിനു പഠിക്കുന്ന ഷീബയും വിദേശത്തു ജോലിയുള്ള എബിയുമായുള്ള വിവാഹം 2009 ജനുവരി 18നായിരുന്നു നടന്നത്‌. വിവാഹം നടന്ന്‌ അഞ്ചുദിവസത്തിനുശേഷം ഭര്‍ത്താവ്‌ എബി വിദേശത്തേക്കു പോയി. അതിനുശേഷം വിദേശത്തു ജോലിചെയ്‌തിരുന്ന എബി കഴിഞ്ഞ മേയ്‌ 15നും നഴ്‌സിംഗ്‌ വിദ്യാര്‍ഥിനിയായിരുന്ന ഷീബ മേയ്‌ 18നുമായിരുന്നു നാട്ടിലെത്തിയത്‌. രണ്‌ടുസമയങ്ങളിലായി 10 ദിവസം മാത്രമാണ്‌ ഇവര്‍ ഒന്നിച്ചു താമസിച്ചിരുന്നത്‌. 
കൊലപാതകം നടന്നദിവസം ഉച്ചഭക്ഷണത്തിനുശേഷം ഒന്നിച്ച്‌ കിടപ്പുമുറിയിലേക്ക്‌ കയറിയ ഇരുവരും ആറരയായിട്ടും പുറത്തു കണ്‌ടില്ല. എബിയുടെ മാതാവ്‌ അമ്മിണി ചായയുമായി എത്തിയപ്പോഴാണ്‌ ഷീബയുടെ മൃതദേഹം കണ്‌ടത്‌. ഇതേത്തുടര്‍ന്ന്‌ ഇവര്‍ ബന്ധുക്കളെ വിവരം അറിയിക്കുകയും ഗ്രാമപഞ്ചായത്തംഗം മുഖേന പോലീസില്‍ വിവരമറിയിക്കുകയുമുണ്‌ടായി. 
എന്നാല്‍, പോലീസ്‌ എത്തുന്നതിനു മുമ്പുതന്നെ എബി രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ടതിന്റെ തലേദിവസം അര്‍ധരാത്രിയോടെ ഷീബയുമായി കടുത്ത പ്രണയത്തിലുള്ള യുവാവിന്‌ എട്ടോളം മൊബൈല്‍സന്ദേശങ്ങള്‍ അയച്ചിരുന്നതായി പോലീസിന്‌ വിവരം ലഭിച്ചിരുന്നു. ഷീബ കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി ഷീബയുടെ മൊബൈല്‍ഫോണിലേക്ക്‌ വന്ന സന്ദേശങ്ങളാണ്‌ കൊലപാതകത്തിനു കാരണമെന്നും ഷീബയുടെ വഴിവിട്ട ജീവിതമാണ്‌ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നുമാണ്‌ പോലീസ്‌ സൂചിപ്പിച്ചു. 
എബിയും ഷീബയും തമ്മില്‍ വീട്ടില്‍ വഴക്ക്‌ സ്ഥിരമായപ്പോള്‍ ബന്ധുക്കള്‍ ഒരു പെന്തകോസ്‌ത്‌ പ്രാര്‍ഥനാലയത്തില്‍ ഷീബ കൊല്ലപ്പെടുന്നതിന്റെ തലേന്ന്‌ കൊണ്‌ടുപോയെന്നും പ്രാര്‍ഥനയില്‍ ഷീബയ്‌ക്ക്‌ ഒരാളുമായി അടുപ്പമുള്ളതായി പറഞ്ഞതായും അറിവുണ്‌ട്‌. ഈ വിവരം അന്നു രാത്രി തന്നെ ഷീബ പാലക്കാട്‌ സ്വദേശിയായ കാമുകനെ മെസേജിലൂടെ അറിയിച്ചിരുന്നതിന്റെ തെളിവും പോലീസിനു ലഭിച്ചിരുന്നു. 
ഷീബയുടെ മൊബൈലില്‍ നിന്നും ലഭിച്ച നമ്പര്‍ പ്രകാരം പാലക്കാട്‌ ഒലവക്കോട്‌ സ്വദേശിയും സഹപാഠിയുമായ വിദ്യാര്‍ഥിയുമായി പോലീസ്‌ ബന്ധപ്പെടുകയും ഷീബയുമായി അടുപ്പത്തിലായിരുന്നെന്ന്‌ ഇയാള്‍ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ എബിയുമായി വിവാഹമോചനം നടത്തിയിരുന്നതായാണ്‌ തന്നോടു പറഞ്ഞതെന്ന്‌ ഇയാള്‍ പോലീസിനോടു പറഞ്ഞു. 
എന്നാല്‍, സംഭവം നടന്ന്‌ രണ്‌ടുദിവസങ്ങള്‍ക്കുശേഷം ഇയാളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഹരിപ്പാട്ട്‌ വരുത്തി ചോദ്യം ചെയ്‌തിരുന്നതായും ഇയാള്‍ ഇപ്പോഴും പോലീസ്‌ കസ്‌റ്റഡിയില്‍ത്തന്നെയുണെ്‌ടന്നുമാണ്‌ സൂചന. എന്നാല്‍ കേസ്‌ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ യാതൊരു വിവരങ്ങളും പോലീസ്‌ പുറത്തുവിട്ടിരുന്നില്ല. 
ബഹറിനില്‍ ജോലി ചെയ്യുന്ന എബി മേയ്‌ 15ന്‌ നാട്ടിലെത്തുമെന്ന്‌ ഷീബയെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു. എന്നാല്‍ ഷീബയുടെ മാതാപിതാക്കളുടെ മുമ്പിലും ദാമ്പത്യത്തില്‍ വിള്ളലുള്ള കാര്യം മറച്ചുവച്ച ഷീബ ബാംഗളൂരില്‍ നിന്നും നാട്ടിലെത്താന്‍ കൂട്ടാക്കിയില്ല. 
എന്നാല്‍, നാലാംവര്‍ഷ പഠനത്തിനായുള്ള ബാങ്ക്‌ ലോണ്‍ തരപ്പെടുത്താതെ ബാംഗളൂരില്‍ തുടരാന്‍ കഴിയില്ലെന്നു മനസിലായതോടെയാണ്‌ മേയ്‌ 18ന്‌ ഷീബ നാട്ടിലെത്തുന്നത്‌. നാട്ടിലെത്തി രണ്‌ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഷീബയിലെ മാറ്റങ്ങളും ഫോണില്‍ക്കൂടിയുള്ള നിരന്തരസംസാരവും എബിയുടെയും വീട്ടുകാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്‌ ചോദ്യം ചെയ്‌തതിനേത്തുടര്‍ന്ന്‌ അന്നുമുതല്‍ വീട്ടില്‍ കുടുംബകലഹം ആരംഭിച്ചിരുന്നു. കൂടാതെ ചിലരുടെ വെളിപ്പെടുത്തല്‍ കൂടിയായപ്പോള്‍ എബി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇതിനാലാണ്‌ എബിയുടെ മാതാപിതാക്കള്‍ സംഭവങ്ങള്‍ പലതും പോലീസില്‍ നിന്നും മറച്ചുവച്ചതെന്നും പോലീസ്‌ സംശയിക്കുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...