Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
 നടുവട്ടം ഗവ.എല്‍.പി. സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം
നടുവട്ടം-പള്ളിപ്പാട് നടുവട്ടം ഗവ.എല്‍.പി. സ്കൂളില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റാലിയും മികച്ചകുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. രാവിലെ സ്കൂള്‍ അങ്കണത്തില്‍ പള്ളിപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമ്പമ്പുഴബാബു,ഹെഡ് മിസ്ട്രസ് ശശിലേഖ എന്നിവര്‍ ചേര്‍ന്ന് പതാക  ഉയര്‍ത്തി. ഇതിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കീച്ചേരില്‍ ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ സമൂഹത്തിന് ഉതകുന്ന രീതിയില്‍ സ്വഭാവരൂപീകരണം നടത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു യോഗത്തില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ് സി. ജി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ ഹെഡ് മിസ്ട്രസ് ശശിലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ചിത്ര നന്ദിയും രേഖപ്പെടുത്തി .പഞ്ചായത്ത് അംഗം സുജാത ശ്രീനിവാസന്‍, പി.ജി ശ്രീധരന്‍, പി.ടി.എവൈസ് പ്രസിഡന്റ് തങ്കമണി, അദ്ധ്യാപകരായ ആര്‍ രമേശ്, ഗീതു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി .മികച്ച കുട്ടികള്‍ക്ക് രാഘവന്‍ നായര്‍ അവാര്‍ഡ്  പള്ളിപ്പാട് ഗ്രാമപഞ്ചായത്ത്  മെമ്പര്‍ സുജാതയും യുറീക്കാ പരീക്ഷാവിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം പി.‍ജി. ശ്രീധരനും നിര്‍വ്വഹിച്ചു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...