Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
 ദേശീയപണിമുടക്ക് -പള്ളിപ്പാട് നിശ്ചലം

പളളിപ്പാട്- ദേശീയപണിമുടക്ക് പളളിപ്പാട് നിശ്ചലമായി. കടമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു.ബസ് സർവ്വീസുകളൾ നിലച്ചു. സർക്കാർ ആഫീസുകൾ പ്രവർത്തിക്കുന്നില്ല. ഇരുചക്രവാഹനങ്ങൾ ഓടുന്നുണ്ട്. ചിലയിടങ്ങളിൽ ഓട്ടോ റിക്ഷകൾ ഓടുന്നുണ്ട്.അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങളിൽ ഒരു വിഭാഗം തൊഴിലാളികൾ പണിമുടക്കിൽ പങ്ക് ചേർന്നിട്ടില്ല. നിർമ്മാണ പ്രവർത്തനങ്ങൾ മിക്കയിടങ്ങളിലും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്നലെ നടന്ന എസ്.എൻ.ഡി.പി ഹർത്താലിനേത്തുടർന്ന്  തൊഴിലാളികൾക്ക് ജോലിക്കുപോകാൻ കഴിഞ്ഞിരുന്നില്ല.ജോലിയിൽ ഏർപ്പെട്ടിരുന്നവരെ യുത്ത് മൂവന്റ് പ്രവർത്തകർ ഇടപെട്ട് നിർത്തിവെയ്പിച്ചിരുന്നു. രണ്ടു ദിവസം ജോലിയില്ലാതെയിരുന്നാൽ കുടുംബങ്ങൾ പട്ടിണിയിലാവും എന്നകാരണമാണ് മിക്ക തൊഴിലാളികൾക്കും പറയാനുള്ളത്..
ഹരിപ്പാട്ട് വാഹനാപകടം ബൈക്ക് കത്തി-യുവാവ് മരിച്ചു ഒരാൾക്ക് പരിക്ക്
ഹരിപ്പാട്-ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് തെക്കുവശം ഹൈവേയിൽ ബൈക്കും ഇന്നോവാ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.താമല്ലാക്കൽ മട്ടത്തലത്ത് തങ്കച്ചന്റേയും വിമലയുടേയും ഏകമകൻ രഞ്ജിത്ത് (18) ആണ് മരിച്ചത്. മറ്റൊരു ബൈക്കിലെ യാത്രക്കാരനായ ആനാരി പുളിമൂട്ടിൽ ഹമീദിനെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹരിപ്പാട്ടേക്ക് വന്നിരുന്ന രഞ്ജിത്ത് എതിരേവന്ന ഇന്നോവാ കാറിൽ തട്ടിയാണ് അപകടം. റോഡിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. ബൈക്കുമായി കാറ് അമ്പത് മീറ്ററോളം സഞ്ചരിച്ചു.ബൈക്ക് റോഡിൽ ഉരഞ്ഞ് കത്തിപ്പോയി. കാറ് തൊട്ടടുത്തുള്ള ഷോറൂമിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിലിടുച്ചു നിന്നു. വൈദ്യുതിബന്ധം നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അമിതവേഗതയാണ് അപകടകാരണമെന്ന് പറയപ്പെടുന്നു
അകവൂർമഠം കോളനി നിവാസികളുടെ കാളകളുടെ സമർപ്പണം ഇന്ന്

കാളക്കുട്ടന്മാരെ തലത്തോട്ടക്ഷേത്രത്തിലേക്ക് കൊണ്ടുപോകന്നു
അകവൂർ മഠം-തലത്തോട്ട വടക്കും നാഥന്റെ  മുന്നിൽ ഭക്ത്യാദരപൂർവ്വം നടുവട്ടം അകവൂർമഠം കോളനി നിവാസികൾ രണ്ട് കാളക്കുട്ടന്മാരെ സമർപ്പിക്കുമ്പോൾ അത് അവരുടെ ശിവഭക്തിയുടേയും ഒപ്പം മതേതര കൂട്ടായ്മയുടേയും പ്രതീകമായി മാറുന്നു.കോളനി നിവാസികൾ പിരിവെടുത്താണ് ഒരേപോലെയുള്ള രണ്ട് കാളക്കുട്ടന്മാരെ ചന്തയിൽ നിന്നും വാങ്ങിയത്. തലത്തോട്ട ക്ഷേത്രമുൾപ്പെടുന്ന അകവൂർമനയുടെ ഭാഗമായിരുന്ന ഭൂമിയാണ് പിന്നീട് ലക്ഷം വീട് കോളനിയായി മാറിയത്.  കോളനിയിലെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം വടക്കും നാഥനാണെന്ന വിശ്വാസമാണ്  കാളകളെ സമർപ്പിക്കാൻ കാരണമായിത്തീർന്നത്. കാളകളെ ഭക്ത്യാദരപൂർവ്വം  ദിവസങ്ങളായി സംരക്ഷിച്ചശേഷമാണ് ഇന്ന് പ്രത്യേകമായി അലങ്കരിച്ച വാഹനത്തിൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്
വിദ്യാഭ്യാസ അവകാശ നിയമം 
ധൃതിയില്‍ നടപ്പാക്കാന്‍ ശ്രമം-
വിദ്യാഭ്യസമേഖല താളം തെറ്റും
പള്ളിപ്പാട് -2013 വരെ സമയമുണ്ടെന്നിരിക്കെ വിദ്യാഭ്യാസ അവകാശനിയമം ധൃതിയില്‍ നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത് വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന് ആശങ്ക ഉയരുന്നു. ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ്  ഘടനാപരമായ മാറ്റം നടത്തുന്നത്.  ഇതിനുമുന്നോടിയായി എല്‍.പി.സ്കുളുകളില്‍ നിന്നും അഞ്ചാം ക്ലാസ്സിലേക്ക് ടി.സി കൊടുക്കേണ്ടെന്ന്  അറിയിപ്പുകൾ കൊടുത്തുകഴിഞ്ഞു.ഇനിമുതല്‍ ആറാം ക്ലാസ്സിൽ മാത്രമെ ടി.സി കൊടുക്കുകയുള്ളു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാകുന്നതോടെ ടി.സി.തന്നെ അപ്രസക്തമാകുന്ന സ്ഥിതിവരും.ആറാംക്ലാസ്സിലെ കുട്ടി തൊട്ടടുത്ത സ്കൂളില്‍ആറാം ക്ലാസ് ഉണ്ടെങ്കില്‍ ഒരു വര്ഷം  ടി.സി.ഇല്ലാതെ പഠിക്കും. ഇതു നടപ്പാക്കുമ്പോൾ എട്ടാം ക്ലാസ്സിലെ സ്ഥിതിയേപ്പറ്റി  സര്‍ക്കാര്‍  ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Related Posts Plugin for WordPress, Blogger...