Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
സൂസി ഇനി നിത്യശാന്തതയിലേക്ക്...നിസ്സഹായരായ മക്കള്‍
മുട്ടം. മുട്ടത്തെ പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച സൂസിയുടെ മൃതദേഹം ബുധനാഴ്ച ചേപ്പാട് ഓര്‍ത്ത‍ഡോക്സ് പള്ളി സെമിത്തേരിയില്‍ അടക്കി. നിറകണ്ണുകളോടെ അമ്മയ്ക്ക് വിടപറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികളായ സിജൂവിന്റേയും സിനുവിന്റേയും കണ്ണുകള്‍ നിറഞ്ഞൊഴുകി . ഇത് കണ്ടു നിന്നവരുടേയും കണ്ണുകളെ ഈറനണിയിച്ചു.
സാമ്പത്തിക ബുദ്ധിമുട്ടനുവിക്കുന്ന കൂടുംബത്തിലെ അത്താണിയായിരുന്നു സൂസി. മൂത്തമകന്‍ സിജൂവിന് പോളിടെക് നിക്ക് പ്രവേശനാവശ്യത്തിനായി പടക്ക നിര്‍മ്മാണശാലയുടെ ഉടമയില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഈ പണം കൊടുത്തുതീര്‍ക്കാനുള്ള തന്ത്രപ്പാടിലാണ് ഞായറാഴ്ച പള്ളിയില്‍പ്പോലും പോകാതെ സൂസീ പടക്ക നിര്‍മ്മാണശാലയില്‍ പോയത്. സ്വന്തമായി ഒരു വീടുവെയ്ക്കാനുള്ള സാമ്പത്തിക ശേഷിയില്ലാഞ്ഞതിനാല്‍ ചേപ്പാട് പള്ളിയില്‍ നിന്നാണ് ഒരു വീടുവെച്ചു നല്‍കിയത്. മൂത്തമകന്‍ സിജു ഐ.ടി.ഐ കഴിഞ്ഞിട്ട് ഇനി പോളിടെകനിക്കിന് ചേരാനിരിക്കെയായിരുന്നു സൂസിയെദുരന്തം വേട്ടയാടിയത്. ഇളയമകന്‍ സിനു നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇനി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് സിജുവും സിനുവും.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...