Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
തെരഞ്ഞെടുപ്പ്-രാഷ്ട്രീയപാര്‍ട്ടികള്‍ നെട്ടോട്ടത്തില്‍
പള്ളിപ്പാട്- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണവാര്‍ഡുകള്‍ തീരുമാനിച്ചതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ തേടിയുള്ള നെട്ടോട്ടം തുടങ്ങി. പകുതിയിലധികം  സീറ്റുകളിലാണ് വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടതായുള്ളത്.  പട്ടിക‍ജാതി സംവരണമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനാണ് ഏറെ ബുദ്ധിമുട്ടുന്നത്. അപ്രതീക്ഷിതമായ പലവാര്‍ഡുകളും നറുക്കെടുപ്പിലൂടെ പട്ടികജാതി സംവരണവാര്‍ഡുകളായത് മിക്ക സ്ഥാനാര്‍ത്ഥിമോഹികളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.  ഇതുമൂലം സീറ്റുലഭിക്കാനുള്ള അവസരം നഷ്ടപ്പെട്ടവര്‍ നിരാശയിലാണ്. വനിതാസംവരണം ജനറല്‍ വാര്‍ഡുകളില്‍ തങ്ങളുടെ ഭാര്യമാര്‍ക്കെങ്കിലും സീറ്റ് സംഘടിപ്പിച്ചു കൊടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.  പാര്ട്ടിസ്ഥാനാര്‍ത്ഥികളെ കിട്ടാനില്ലാത്ത വാര്‍ഡുകളില്‍ ‍ജയസാദ്ധ്യതനോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട് . പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാംതന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാതി മത പരിഗണനകളും മാനദണ്ഡമാക്കുന്നുണ്ട്

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...