മുട്ടം വെടിക്കെട്ടപകടം - പ്രതികളെ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ചു
ഹരിപ്പാട്- വെടിക്കട്ടപകടത്തേത്തുടര്‍ന്ന് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന പ്രതികളായ മുജീബ് റഹ്മാന്‍, നവാസ് എന്നിവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടത്തി. കഴിഞ്ഞ തിങ്കളാഴ്ചമുതല്‍ ഇവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡോക്ടര്‍മാരെ സ്വാധീനിച്ച് ഇവര്‍ ആശുപത്രിയില്‍ കഴിയുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കോടതി ഇവരെ മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
0 comments:
Post a Comment