വിദ്യാഭ്യാസ അവകാശ നിയമം
ധൃതിയില്‍ നടപ്പാക്കാന്‍ ശ്രമം-
വിദ്യാഭ്യസമേഖല താളം തെറ്റും
പള്ളിപ്പാട് -2013 വരെ സമയമുണ്ടെന്നിരിക്കെ വിദ്യാഭ്യാസ അവകാശനിയമം ധൃതിയില്‍ നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത് വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന് ആശങ്ക ഉയരുന്നു. ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളൊന്നും ഇല്ലാതെയാണ് ഘടനാപരമായ മാറ്റം നടത്തുന്നത്. ഇതിനുമുന്നോടിയായി എല്‍.പി.സ്കുളുകളില്‍ നിന്നും അഞ്ചാം ക്ലാസ്സിലേക്ക് ടി.സി കൊടുക്കേണ്ടെന്ന് അറിയിപ്പുകൾ കൊടുത്തുകഴിഞ്ഞു.ഇനിമുതല്‍ ആറാം ക്ലാസ്സിൽ മാത്രമെ ടി.സി കൊടുക്കുകയുള്ളു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാകുന്നതോടെ ടി.സി.തന്നെ അപ്രസക്തമാകുന്ന സ്ഥിതിവരും.ആറാംക്ലാസ്സിലെ കുട്ടി തൊട്ടടുത്ത സ്കൂളില്‍ആറാം ക്ലാസ് ഉണ്ടെങ്കില്‍ ഒരു വര്ഷം ടി.സി.ഇല്ലാതെ പഠിക്കും. ഇതു നടപ്പാക്കുമ്പോൾ എട്ടാം ക്ലാസ്സിലെ സ്ഥിതിയേപ്പറ്റി സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പള്ളിപ്പാട് പഞ്ചായത്തിൽ വഴുതാനം യു,പി.സ്കൂള്,നങ്യാർകുളങ്ങര യു.പി എന്നിവിടങ്ങളിൽ മാത്രമെ ആവശ്യാനുസരണമുളള സ്ഥലസൗകര്യമുള്ളു. കുട്ടികള്‍ കുറഞ്ഞതിനാലാണ് ക്ലാസ്സുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. ഘടനാപരമായ മാറ്റത്തിനനുസരിച്ച് അദ്ധ്യാപകവിന്യാസം എങ്ങനെ സാദ്ധ്യമാക്കുമെന്നതിനേപ്പറ്റി സര്‍ക്കാരിന് വ്യക്തതയില്ല..ഇത്തരത്തിലുള്ള മാറ്റം മൂലം അധികം വരുന്ന എയ്ഡഡ് സ്ക്കൂള്‍അദ്ധ്യാപകരെ എവിടെ വിന്യസിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് അദ്ധ്യാപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട് .ഇതിനിടെ എലിജിബിലിറ്റി ടെസ്റ്റ് പാസ്സാകണമെന്ന നിര്‍ദ്ദേശം അദ്ധ്യാപക സംഘടനകൾ സംഘടിതമായി എതിര്‍ക്കുകയാണ്.

0 comments:
Post a Comment