Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഗാന്ധിജയന്തിഃ മിക്ക സ്കൂളുകളിലും ആചരിച്ചില്ല
പള്ളിപ്പാട് -ഗാന്ധിജിയെ മറന്നുകൊണ്ട് ഒരു ഗാന്ധിജയന്തി കൂടി ഒക്ടോബര്‍ 2 ന് കടന്നുപോയി. സര്‍ക്കാര്‍ ഓഫീസുകളോ വിദ്യാലയങ്ങളോ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സൗകര്യാര്‍ത്ഥം ഗാന്ധിജയന്തി ആഘോഷങ്ങള്‍  മാറ്റിവെച്ചു. കുട്ടികള്‍ക്ക് രാഷ്ട്രപിതാവിന്റെ ആശങ്ങളുടെ പ്രസക്തി പറഞ്ഞുകൊടുക്കേണ്ട വിദ്യാലയങ്ങളുടെ വാതിലുകള്‍ ഗാന്ധിജിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ അടഞ്ഞു കിടന്നു. പള്ളിപ്പാട്ടെ ഏതാനും വിദ്യാലയങ്ങള്‍ഒഴികെ ബഹുഭൂരിപക്ഷം വിദ്യാലയങ്ങളിലേയും അദ്ധ്യാപകര്‍ ഇന്നലെ സ്തൂളുകളില്‍ എത്തിയിരുന്നില്ല. മിക്ക സ്കൂളുകളും ഗാന്ധിജയന്തി ആ‍ചരണം ഒക്ടോബര്‍ 4 നേക്ക് മാറ്റിയിരിക്കുകയാണ്. അദ്ധ്യാപകരുടെ  സൗകര്യാര്‍ത്ഥമാണ് ഇത്തരത്തിലുള്ള മാറ്റമെന്ന് അറിയുന്നു. അദ്ധ്യാപകരുടെ  സൗകര്യാര്‍ത്ഥം ദിനാചരണങ്ങള്‍ മാറ്റിവെയ്ക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഒരു വിഭാഗം അദ്ധ്യാപകരുടെ ഇടയില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞു. ഹരിപ്പാട് വിദ്യാഭ്യാസവകുപ്പിന്റെ ഓഫീസിനുമൂക്കിനുതാഴെയുള്ള സ്കൂളില്‍പ്പോലും  ഒക്ടോബര്‍ 2 ന് ഗാന്ധി‍ജയന്തി ആചരണം നടന്നില്ല.ദിനാചരണങ്ങള്‍ നടത്തണമെന്ന ഒഴുക്കന്‍മട്ടിലുള്ള വിദ്യാഭ്യാസവകുപ്പിന്റെ നിലപാടാണ് രാഷ്ട്രപിതാവിനെ മറന്നുള്ള വിദ്യാലയങ്ങളുടെ ഈ സ്ഥിതിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...