പള്ളിപ്പാട്ട് കനത്തമഴയും വെള്ളപ്പൊക്കവും,നാട് വറുതിയില്‍
നടുവട്ടം - തെക്കന്‍കേരളത്തില്‍ രണ്ടുദിവസമായി പെയ്യുന്ന കനത്തമഴ പള്ളിപ്പാട്ട് ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി. തുടര്‍ച്ചയായി പെയ്യുന്ന മഴമുലം റോഡുകളിലൂടെയുള്ള യാത്ര ദൂരിതപൂര്‍ണ്ണവും അപകടകരവുമായിത്തീര്‍ന്നു. തകര്‍ന്ന റോഡുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം അപകടങ്ങള്‍ പതിവായിട്ടുണ്ട്.
മഴകനത്തതോടെ പള്ളിപ്പാടിന്റെ തെക്കുകിഴക്കന്‍ ,വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. മിക്കവരും വീടുകളില്‍ നിന്നും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിത്തുടങ്ങി. സ്കൂളുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജര്‍നില കുറവായിരുന്നു.
മഴമൂലം തൊഴിലാളികള്‍ക്ക് ജോലിക്കു പോകാനാവാത്ത സ്ഥിതിയാണിപ്പോള്‍. അവശ്യസാധനങ്ങളുടെ വില അമിതമായി വര്‍ദ്ധിക്കുന്നത് ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിട്ടുണ്ട്.
മഴ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളേയും മന്ദഗതിയിലാക്കി. മഴമൂലം സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുയൊഗങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.
0 comments:
Post a Comment