Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
തെരഞ്ഞെടുപ്പ് അടുക്കുന്നു.പ്രചരണം മന്ദഗതിയില്‍
പള്ളിപ്പാട് - തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പള്ളിപ്പാട്ട്  പ്രചാരണപ്രവര്‍ത്തനങ്ങള്‍ ചുടുപിടിച്ചിട്ടില്ല. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന്റെ ചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ വീടുകയറിയുള്ള പ്രചരണം നടത്തിയെങ്കിലും പിന്നീട് മന്ദഗതിയിലായി. പൊതുവെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളാണ് പ്രചാരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പോസ്റ്ററുളുടെ കാര്യത്തില്‍ യു.ഡി.എഫ് തന്നെയാണ് മുന്നില്‍. ഒക്ടോബര്‍ 20 ന് എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി സ്വീകരണം ആരംഭിക്കും.  പള്ളിപ്പാട് യു.ഡി.എഫിന്റെ കോട്ടയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഇക്കുറി എല്‍.ഡി.എഫ് പക്ഷത്തേക്ക് ചായുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. കഴിഞ്ഞ പ‍ഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയാണ് മുഖ്യമായും ചര്‍ച്ചചെയ്യുന്നത്. പള്ളിപ്പാട്ടെ തകര്‍ന്ന റോഡുകളും വികസനമുരടിപ്പും തൊഴില്‍ദാനപദ്ധതിയിലെ തട്ടിപ്പും ഇ.എം.എസ് ഭവനപദ്ധതിയിലെ കാര്യക്ഷമതയില്ലായ്മയുമൊക്കെയാണ്  പ്രധാനമായും ചര്‍ച്ചചെയ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റേയും കോടതിയുടേയും ഇടപെടല്‍ മൂലം മൈക്ക് വച്ചുള്ള പ്രചരണത്തിലും  കുറവുണ്ടായിട്ടുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...