അകവൂർമഠം കോളനി നിവാസികളുടെ കാളകളുടെ സമർപ്പണം ഇന്ന്
![]() |
| കാളക്കുട്ടന്മാരെ തലത്തോട്ടക്ഷേത്രത്തിലേക്ക് കൊണ്ടുപോകന്നു |
അകവൂർ മഠം-തലത്തോട്ട വടക്കും നാഥന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം നടുവട്ടം അകവൂർമഠം കോളനി നിവാസികൾ രണ്ട് കാളക്കുട്ടന്മാരെ സമർപ്പിക്കുമ്പോൾ അത് അവരുടെ ശിവഭക്തിയുടേയും ഒപ്പം മതേതര കൂട്ടായ്മയുടേയും പ്രതീകമായി മാറുന്നു.കോളനി നിവാസികൾ പിരിവെടുത്താണ് ഒരേപോലെയുള്ള രണ്ട് കാളക്കുട്ടന്മാരെ ചന്തയിൽ നിന്നും വാങ്ങിയത്. തലത്തോട്ട ക്ഷേത്രമുൾപ്പെടുന്ന അകവൂർമനയുടെ ഭാഗമായിരുന്ന ഭൂമിയാണ് പിന്നീട് ലക്ഷം വീട് കോളനിയായി മാറിയത്. കോളനിയിലെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം വടക്കും നാഥനാണെന്ന വിശ്വാസമാണ് കാളകളെ സമർപ്പിക്കാൻ കാരണമായിത്തീർന്നത്. കാളകളെ ഭക്ത്യാദരപൂർവ്വം ദിവസങ്ങളായി സംരക്ഷിച്ചശേഷമാണ് ഇന്ന് പ്രത്യേകമായി അലങ്കരിച്ച വാഹനത്തിൽ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയത്

0 comments:
Post a Comment