ഹരിപ്പാട്ട് വാഹനാപകടം ബൈക്ക് കത്തി-യുവാവ് മരിച്ചു ഒരാൾക്ക് പരിക്ക്
ഹരിപ്പാട്-ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് തെക്കുവശം ഹൈവേയിൽ ബൈക്കും ഇന്നോവാ കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.താമല്ലാക്കൽ മട്ടത്തലത്ത് തങ്കച്ചന്റേയും വിമലയുടേയും ഏകമകൻ രഞ്ജിത്ത് (18) ആണ് മരിച്ചത്. മറ്റൊരു ബൈക്കിലെ യാത്രക്കാരനായ ആനാരി പുളിമൂട്ടിൽ ഹമീദിനെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹരിപ്പാട്ടേക്ക് വന്നിരുന്ന രഞ്ജിത്ത് എതിരേവന്ന ഇന്നോവാ കാറിൽ തട്ടിയാണ് അപകടം. റോഡിൽ തെറിച്ചുവീണ യുവാവ് തൽക്ഷണം മരിച്ചു. ബൈക്കുമായി കാറ് അമ്പത് മീറ്ററോളം സഞ്ചരിച്ചു.ബൈക്ക് റോഡിൽ ഉരഞ്ഞ് കത്തിപ്പോയി. കാറ് തൊട്ടടുത്തുള്ള ഷോറൂമിനു മുന്നിലെ ഇലക്ട്രിക് പോസ്റ്റിലിടുച്ചു നിന്നു. വൈദ്യുതിബന്ധം നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അമിതവേഗതയാണ് അപകടകാരണമെന്ന് പറയപ്പെടുന്നു

0 comments:
Post a Comment