ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍കുത്തേറ്റുമരിച്ചു.
ഹരിപ്പാട്- ചെറുതന പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വെട്ടുവേനി അമ്പാടിയില്‍ എസ്. വിജയകുമാര്‍ കത്തേറ്റുമരിച്ചു.വ്യാഴാഴ്ച രാത്രി 11.30നോടെ ഹരിപ്പാട് വീയപുരം റോഡില്‍ കൈപ്പള്ളി മുക്കിനു സമീപത്താണ് കുത്തേറ്റത്. കൊലപാതകത്തിനു പിന്നില്‍ കൂലിത്തല്ലുകാരാണെന്നു സംശയിക്കുന്നു.ഭാര്യക്കൊപ്പം ഓണക്കോടിയും മറ്റും വാങ്ങിയ വിജയകുമാര്‍ വൈകിയാണ് വീട്ടിലെത്തിയത്. ഇതിനുശേഷം പുറത്തേക്കുപോയി. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ മൊബൈലില്‍ വിളിവന്നു. വണ്ടി നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കെവെ യാണ് കുത്തേറ്റത്. വിജന റോഡിലായിരുന്നതിനാല്‍ വിജയകുമാറിന്റെ വിളി ആരും കേട്ടില്ല. തൊട്ടടുത്ത വീട്ടുകാരെ വിളിച്ചെങ്കിലും വീട്ടുകാര്‍ വാതില്‍ തുറന്നില്ല. മറ്റൊരു വീട്ടിലെത്തി വിളിച്ചപ്പോള്‍ അവര്‍ വാതില്‍ തുറന്നപ്പോഴാണ് കുത്തേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിജയകുമാറിനെ കാണുന്നത് . അവര്‍ തൊട്ടടുത്ത് താമസിക്കുന്ന വാര്‍ഡ് മെമ്പറെ അറിയിക്കുകയും അവര്‍ വീയപുരം പോലീസിനെ അറിയിച്ചതിനേത്തുടര്‍ന്ന് പോലീസെത്തി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല.
വിജയകുമാറിന്റെ മൊബൈല്‍ സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. മാന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
0 comments:
Post a Comment