Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പഞ്ചായത്ത് ഭരണസമിതിക്കെതിരായ സമരം -രാഷ്ട്രീയപ്രഹസനമെന്ന് ആക്ഷേപം

പള്ളിപ്പാട്- പള്ളിപ്പാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് നടത്തിവരുന്ന സമരപരിപാടികള്‍ രാഷ്ട്രീയതട്ടിപ്പെന്ന്  ഘടകകക്ഷികളില്‍ നിന്നുതന്നെ ആക്ഷേപം  ഉയരുന്നു.സി.പി.ഐ സമരത്തില്‍ നിന്നും വിട്ടു നിന്നിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലംയു.ഡി.എഫിന്റെ പങ്കുപറ്റി എല്ലാ അഴിമതിക്കും ഒത്താശ ചെയ്ത എല്‍.ഡി.എഫ് അംഗങ്ങള്‍ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് സമര പരിപാടികളെന്ന സംശയവും നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. നിരവധി അഴിമതികള്‍ ഭരണസമിതിനടത്തുന്നതായി എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് വ്യക്തമായി അറിയാമായിരുന്നു.  അതിനെതിരെ പരസ്യമായി ചെറുവിരല്‍ അനക്കാതെ ഇപ്പോള്‍ സമരങ്ങളുമായിറങ്ങുന്നത് വോട്ടുതേടാനുള്ള തന്ത്രമാണെന്നാണ് നാട്ടുകാരില്‍ പലരും പള്ളിപ്പാട് ടുഡേയോട് പ്രതികരിച്ചത്. പഞ്ചായത്ത് ഭരണസമിതിക്കാരും ചില ഇടതുപക്ഷ നേതാക്കന്മാരും ഏതാനും ഉദ്യോഗസ്ഥന്മാരുമടങ്ങുന്ന കൂട്ടുകെട്ടാണ് അഴിമതിക്കു കൂട്ടു നില്‍ക്കുന്നത്. ഇതില്‍ ഒരു ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു . ഇയാള്‍ ഗുണഭോക്താക്കള്‍ക്കുണ്ടാക്കുന്ന  ബുദ്ധിമുട്ട് രാഷ്ട്രീയതലത്തില്‍ അറിയിച്ചിട്ടും  യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതിനെ ആരും തന്നെ ചോദ്യം ചെയ്തതുമില്ല. ജനങ്ങള്‍ സമരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതോടെ സമരങ്ങള്‍ തന്നെ പള്ളിപ്പാട് പഞ്ചായത്തില്‍ അപ്രസക്തമാവുകയാണ്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...