Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
പദ്ധതി തുക ചെലവഴിച്ചില്ല , 
പള്ളിപ്പാട് പഞ്ചായത്തിന്റെ  
ഈ വര്‍ഷത്തെപദ്ധതി തുക വെട്ടിക്കുറച്ചു
പള്ളിപ്പാട്- നിശബ്ദമായ  പ്രതിപക്ഷത്തിന്റേയും താന്‍പോരിമയും അഴിമതിയുംനിറഞ്ഞ നേതൃത്തിന്റേയും പിടിപ്പുകേടുമൂലം പള്ളിപ്പാട് പഞ്ചായത്തിന്റെ അടുത്തവര്‍ഷത്തെ പദ്ധതി തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചു.  2009-2010 സാമ്പത്തിക വര്‍ഷത്തില്‍ ആലപ്പുഴ‍‍ജില്ലയില്‍ എറ്റവും കുറവ് പദ്ധതി തുക ചെലവഴിച്ച പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനമാണ് പള്ളിപ്പാട് പഞ്ചായത്തിനുള്ളത്. ആകെ തുകയുടെ 13 ശതമാനം മാത്രമേ പള്ളിപ്പാട് പഞ്ചായത്ത് ചെലവഴിച്ചുള്ളു. പള്ളിപ്പാട്ടെ സര്‍ക്കാര്‍ സ്കൂളുകളുള്‍പ്പെടെയുള്ള വിദ്യാലയങ്ങളുടെ മോശപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്ന നിലങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കാനോ കഴിയുന്നതരത്തിലുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പഞ്ചാത്ത് ഭരണസമിതിക്ക് കഴിയാറുണ്ടായിരുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മിക്കപ്പോഴും അഴിമതി നടന്നിരുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.  ഗ്രാമീണ റോഡുകളില്‍ ഭൂരിപക്ഷവും സഞ്ചാരയോഗ്യമല്ല. ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെ നയങ്ങളുമായി പൊരുത്തപ്പെടുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് ഭരണനേതൃത്വവുമായുള്ള പല പ്രതിപക്ഷ അംഗങ്ങളുടേയും സൗഹൃദം ഭരണസമിതിയുടെ വികസന വിരുദ്ധനിലപാടുകള്‍ക്കെതിരെ നിശബ്ദത പാലിക്കാന്‍ ബാദ്ധ്യസ്ഥമാക്കുന്നതായി നാട്ടുകാര്‍  ആരോപിക്കുന്നു. പദ്ധതി തുകവെട്ടിക്കുറച്ചതുമൂലം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍  മുരിടിച്ചേക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...