Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
 സിഎഫ്എല്‍ വിതരണം -ബള്‍ബ് വില്‍പ്പനക്കാര്‍ക്കിത് കൊയ്ത്തുകാലം
പള്ളിപ്പാട്-സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍  സിഎഫ്എല്‍ വിതരണം ആരംഭിച്ചത് ബള്‍ബ് വില്‍പ്പനക്കാര്‍ക്ക് കൊയ്ത്തുകാലമായി. 60 വാട്ട്സിന്റെ രണ്ടു ബള്‍ബുകളും 30 രൂപയും നല്‍കുന്പോഴാണ്  രണ്ട് സിഎഫ്എല്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നത്. മിക്കവരുടേയും വീടുകളില്‍ 60 വാട്ട്സിന്റെ ബള്‍ബുകള്‍  ഇല്ല.ഇത് പരിഹരിക്കാന്‍ പുതിയ ബള്‍ബുകളുമായാണ് പലരും വിതരണ കേന്ദ്രത്തില്‍ എത്തുന്നത്.  ഈ അവസരം മുതലെടുത്ത് ബള്‍ബ് കച്ചവടക്കാരും രംഗത്തെത്തി. 12 രൂപാമുതല്‍ 15 രൂപാവരെയാണ് ഒരു ബള്‍ബിന് ഇവര്‍ ഈടാക്കുന്നത്. ഇതുമൂലം ഗുണഭോക്താവിന് 60 രൂപയോളം  സിഎഫ്എല്‍ ഇനത്തില്‍ ചിലവാകുന്നുണ്ട്.  സിഎഫ്എല്‍ വാങ്ങുന്നതിനായി പള്ളിപ്പാട് പഞ്ചായത്ത് ആഫീസിന് സമീപം വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പലരും  സിഎഫ്എല്‍ ലഭിക്കാതെ മടങ്ങിപ്പോയി.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...