മഴ തുടരുന്നു ,ജനജീവിതം സ്തംഭിക്കുന്നു
പള്ളിപ്പാട് - കാലം തെറ്റിയുള്ള മഴ ജനജീവിതത്തെ വഴിമുട്ടിക്കുന്നു. കാലാവസ്ഥയിലുള്ള മാറ്റംമൂലം മഴ തുടരുകയാണ്. വൃശ്ചികമാസാരംഭത്തോടെ ശമിക്കേണ്ടിയിരുന്നെങ്കിലും കനത്ത മഴ അയ്യപ്പഭക്തരേയും വലക്കുകയാണ്. പള്ളിപ്പാട്ടെ പ്രധാനറോഡുകളൊഴികെ മറ്റെല്ലാ റോഡുകളും തകര്‍ന്നതിനാല്‍ യാത്രാദുരിതവും എറുന്നു. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ എത്തിയെങ്കിലും ഉടനെയെങ്ങും റോഡുകളുടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകാനിടയില്ല. കഴിഞ്ഞ ഭരണസമിതി തയ്യാറാക്കിനല്‍കിയ പദ്ധതികളുടെ തുടര്‍ച്ചമാത്രമെ ഈ സാമ്പത്തികവര്‍ഷാവസാനം വരെ നടക്കുകയുള്ളുവെന്നതാണ് പ്രധാന കാരണം. ബ്ലോക്കു പഞ്ചായത്തിന്റേയും ജില്ലാ പഞ്ചായത്തിന്റേയും അധീനതയിലുള്ള റോഡുകളുടെ സ്ഥിതിയും ഇതുതന്നെയാണ്. അകവൂര്‍ മഠം ഇരട്ടക്കുളങ്ങര റോഡിന് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചിട്ട് നാളേറെയായെങ്കിലും ഇതുവരെയും പണി ആരംഭിച്ചിട്ടില്ല. ഒരുകോടി രൂപ മൂടക്കി കുരുവിക്കാട് - മുട്ടം റോഡ് ഉയര്‍ത്തി ടാറിംഗ് നടത്തിയെങ്കിലും ആറുമാസമായപ്പോഴേക്കും റോഡ് ഇളകിത്തുടങ്ങിയിരുന്നു. മഴ ശക്തമായതോടെ മിക്കയിടങ്ങളിലും റോഡിലെ കുഴികളില്‍ വെള്ളം കെട്ടിനിന്നുതുടങ്ങി. റോഡ് നിര്‍മ്മാണവേളയില്‍ത്തന്നെ ടാറിംഗിനേപ്പറ്റി ആക്ഷേപം ഉയര്‍ന്നിരുന്നു.
0 comments:
Post a Comment