പള്ളിപ്പാട് എല്‍.ഡി.എഫിന് വോട്ടുകുറഞ്ഞു.സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരെ വിമര്‍ശനം
പള്ളിപ്പാട്-പഞ്ചായത്ത് -നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പള്ളിപ്പാട് പഞ്ചായത്തില്‍ സി.പി.എം ന്റെ വോട്ടുബാങ്കില്‍ ഉണ്ടായ ചോര്‍ച്ചക്ക് കാരണം സി.പി.എം പ്രാദേശിക നേതൃത്വമാണെന്ന് പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും ആക്ഷേപം ശക്തമാകുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പ്രാഗത്ഭ്യക്കുറവും കമ്മ്യുണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകനുണ്ടാകേണ്ട ജനകീയതയും ഇല്ലാത്തതുമൂലം പാര്‍ട്ടിപ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും തമ്മില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോപണവിധേയനായിരുന്ന മുന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിക്കുശേഷം വലിയ പ്രതീക്ഷയോടെയാണ് പുതിയസെക്രട്ടറിയെ പാര്‍ട്ടിപ്രവര്‍ത്തകര്‍ കണ്ടത്. വ്യക്തിപരമായ അഴിമതിയില്ല എന്നതൊഴിച്ചാല്‍ പഞ്ചായത്തിലെ മുന്‍ ഭരണസമിതിയുടെ അഴിമതിക്കെതിരെ പഞ്ചായത്ത് അംഗങ്ങളായിരുന്ന സ്വന്തം പാര്‍ട്ടിക്കാരേപ്പോലും അണി നിരത്താന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കഴിഞ്ഞിരുന്നില്ല. അഴിമതിയില്‍ മുങ്ങിനിന്നിരുന്ന യു.ഡി.എഫ് ഭരണസമിതിക്കെതിരെ ശക്തമായ പ്രചരണമോ പരസ്യമായ നിലപാടോ സ്വീകരിച്ചിരുന്നില്ല.ഇതുമൂലം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം ന് സീറ്റ് കുറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും പലസ്ഥലങ്ങളിലും പാര്‍ട്ടി സംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നില്ല.താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ മിക്കയിടങ്ങളിലും ഉണ്ടായിരുന്നില്ലായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്ന കാര്യത്തില്‍പോലും ഗൗരവമായ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുപോലെതന്നെ ഈ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നില്ല. മിക്കയിടങ്ങളുലും വേണ്ടപ്രചരണം കൊടുക്കാന്‍ കഴിയാതിരുന്നത് രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം പള്ളിപ്പാട്ട് വര്‍ദ്ധിച്ചതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.
0 comments:
Post a Comment