ഭരണമാറ്റം
അദ്ധ്യാപകര്‍ ആശങ്കയില്‍
അദ്ധ്യാപകര്‍ ആശങ്കയില്‍
നടുവട്ടം- പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അദ്ധ്യാപക സമൂഹം ആശങ്കയിലേക്ക്. ഈ വര്‍ഷം മുതല്‍ വിദ്യാഭ്യാസവകാശ നിയമം നടപ്പാക്കുന്നതോടെ തൊഴില്‍ രഹിതരായിത്തീരുമോയെന്നതാണ് അദ്ധ്യാപകരെ ആശങ്കാകുലരാക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാത്തതരത്തില്‍ നടപ്പാക്കുന്നതിന് ശ്രമിച്ചതുമൂലം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. നിയമന നിരോധനവും അണ്‍ എക്കണോമിക് സ്കൂളുകള്‍ അടച്ചുപൂട്ടണമെന്ന മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അതേ നിലപാട് ഈ സര്‍ക്കാരും ആവര്‍ത്തിച്ചാല്‍ 20.000 അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതായി അദ്ധ്യാപക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍സ്വീകരിച്ചില്ലെങ്കില്‍ സമരംചെയ്യേണ്ടതായി വരുമെന്ന ഭരണപക്ഷ അനുകൂല അദ്ധ്യാപക സംഘടകളും പറയുന്നു.
0 comments:
Post a Comment