ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
ഹരിപ്പാട്: നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. പള്ളിപ്പാട് നടുവട്ടം സഞ്ജുഭവനില്‍ രവികുമാരപിള്ളയുടെ മകന്‍ സജീവ് (19) ആണ് മരിച്ചത്. സുഹൃത്ത് പള്ളിപ്പാട് തെക്കേക്കര കിഴക്ക് തകിടിയില്‍ മഞ്ജിത്തി(18) നാണ് പരിക്ക്. നങ്ങ്യാര്‍കുളങ്ങര മാവേലിക്കര റോഡില്‍ മുട്ടം മുസ്‌ലിം പള്ളിക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം. നങ്ങ്യാര്‍ കുളങ്ങരയില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയാണ് ഇവര്‍ അപകടത്തില്‍ പ്പെട്ടത്. 15 മിനിട്ടോളം റോഡില്‍ കിടന്ന ഇവരെ പോലീസിന്റെ ഫൈ്‌ളയിങ് സ്‌ക്വാഡാണ് ആസ്പത്രിയില്‍ എത്തിച്ചത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരിച്ച സജീവ് വെല്‍ഡിങ് തൊഴിലാളിയാരുന്നു. അമ്മ: ശ്യാമളാമ്മ. സഹോദരന്‍: സഞ്ജു (അബുദാബി). ശവസംസ്‌കാരം ഞായറാഴ്ച 10 ന് വീട്ടുവളപ്പില്‍.
0 comments:
Post a Comment