Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഷീബവധം: പാലക്കാട്ടുകാരന്‍ നഴ്‌സിങ് വിദ്യാര്‍ഥിയെ ചോദ്യംചെയ്യും

ഹരിപ്പാട്: എം.എസ്‌സി. നഴ്‌സിങ് വിദ്യാര്‍ഥിനി പള്ളിപ്പാട് പുളിമൂട്ടില്‍ എബിയുടെ ഭാര്യ ഷീബ(25) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഷീബ പഠിച്ചിരുന്ന നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥിയെ പോലീസ് ചോദ്യംചെയ്യും. പാലക്കാട് സ്വദേശിയായ ഇയാള്‍ ബി.എസ്‌സി. നഴ്‌സിങ്ങിന് പഠിക്കുകയാണ്.
ഷീബയുടെ മൊബൈല്‍ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഷീബയുടെ ഫോണില്‍നിന്ന് ഇയാളുടെ ഫോണിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. ഷീബയാണ് ഫോണ്‍വിളിച്ചതെന്നു കരുതി വളരെ അടുപ്പമുള്ളവരെപ്പോലെയാണ് ഈ വിദ്യാര്‍ഥി സംസാരിച്ചുതുടങ്ങിയതെന്ന് പോലീസ് പറയുന്നു. 

ഷീബ കൊല്ലപ്പെട്ട വിവരം പറഞ്ഞപ്പോള്‍ ഇയാള്‍ സ്വരം മാറ്റി. എം.എസ്‌സി. വിദ്യാര്‍ഥിനിയായിരുന്ന ഷീബ, ജൂനിയറായ തങ്ങള്‍ക്ക് ക്ലാസ്സെടുക്കാന്‍ വരാറുണ്ടായിരുന്നെന്നും ഇങ്ങനെയുള്ള പരിചയം മാത്രമാണെന്നുമാണ് ഇയാള്‍ വിശദീകരിച്ചത്. എന്നാല്‍, മൊബൈല്‍ സന്ദേശങ്ങളെപ്പറ്റിയുള്ള പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടിയില്ല.


ഷീബയുടെ ഫോണില്‍ ആറോളം സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച വഴക്കിന്റെ കാരണങ്ങള്‍ ഇതില്‍നിന്നുതന്നെ വ്യക്തമാണ്. എങ്കിലും ഷീബ ഈ വിദ്യാര്‍ഥിക്ക് അയച്ച സന്ദേശങ്ങള്‍കൂടി കണ്ടാലേ ചിത്രം വ്യക്തമാവുകയുള്ളൂ. ഇതിനായി പോലീസ്‌സംഘം സൈബര്‍സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
പാലക്കാട് സ്വദേശിയായ വിദ്യാര്‍ഥിയോട് അടുത്തദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഷീബ പഠിച്ചിരുന്ന സ്ഥാപനത്തിലെ മറ്റുചിലരെക്കൂടി ചോദ്യം ചെയ്യും.
സംഭവത്തിനുശേഷം രക്ഷപ്പെട്ട എബിയെ(28) ഇതുവരെ കണ്ടെത്താനായില്ല. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന എബിയുടെ അച്ഛനമ്മമാരും ഇളയസഹോദരന്റെ ഭാര്യയും പോലീസ്‌നിരീക്ഷണത്തിലാണ്. എബിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി, കേസന്വേഷിക്കുന്ന ഹരിപ്പാട് സി.ഐ. ജെ. സന്തോഷ്‌കുമാര്‍ പറഞ്ഞു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...