Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

അണ്‍-എയ്ഡഡ് സ്കൂളുകള്‍ കനത്ത ഫീസ് ഈടാക്കുന്നതായി പരാതി

പള്ളിപ്പാട്-അണ്‍-എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കനത്തഫീസ് ഈടാക്കുന്നതായി പരാതി. എല്‍.കെ.ജിയില്‍ ചേരുന്ന ഒരു കുട്ടിയില്‍നിന്നും പുസ്തകം,യൂണിഫോം എന്നീ ഇനങ്ങളില്‍ 1500 രൂപയിലധികം ഫീസ് വാങ്ങുന്ന അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ ഉണ്ട്. ഓരോ ക്ലാസ്സില്‍ എത്തുമ്പോഴും ഇതേ രീതിയില്‍ ഫീസ് ഈടാക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു.പല അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും അംഗീകാരമില്ലെന്ന വസ്തുത മറച്ചുവെച്ചുകൊണ്ടാണ് കുട്ടികളെ ചേര്‍ക്കുന്നതെന്ന് ആക്ഷേപമൂണ്ട്. എന്നാല്‍ പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗജന്യ പാഠപുസ്തകം ഉള്‍പ്പെടെ നല്‍കുമ്പോഴാണ് പുസ്കങ്ങള്‍ക്കും മറ്റും കനത്തകമ്മീഷന്‍ പറ്റിക്കൊണ്ട് കൂടിയവില ഈടാക്കി അണ്‍-എയ്ഡഡ് സ്കൂളുകള്‍ പുസ്തകങ്ങള്‍ നല്‍കുന്നതെന്ന് പറയപ്പെടുന്നു.മിക്ക അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്കും അംഗീകാരമില്ലാത്തതിനാല്‍ പത്താം ക്ലാസ്സിലെത്തുമ്പോഴേക്കു കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാറില്ല. അപ്പോഴാണ് രക്ഷിതാക്കള്‍ ഇതിനേപ്പറ്റി അറിയുന്നത്.ഇത്തരം നിരവധി സംഭവങ്ങള്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ പലസ്ഥലങ്ങളിലും നടന്നിരുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ചെന്നു ചാടാതെ രക്ഷിതാക്കള്‍ ജാഗരൂകമാകണമെന്ന് വിദ്യാഭ്യാസരംഗത്തുള്ളവര്‍ പറയുന്നു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...