Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

അച്ചന്‍കോവിലാറിന്റെതീരപ്രദേശങ്ങളില്‍

കാന്‍സര്‍രോഗം വ്യാപകമാകുന്നു
നാലുകെട്ടുംകവല- പള്ളിപ്പാട് പഞ്ചായത്തില്‍ അച്ചന്‍കോവിലാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ മിക്കവര്‍ക്കും കാന്‍സര്‍രോഗം പിടിപെടുന്നതായി റിപ്പോര്‍ട്ട് . നാലുകെട്ടും കവലമുതല്‍ വടക്കോട്ട് ആറിനോട് ചേര്‍ന്നു താമസിക്കുന്നവരിലാണ് കാന്‍സര്‍ രോഗബാധ പ്രധാനമായും കാണപ്പെടുന്നത്. ഇവിടെയുള്ള മിക്കവീടുകളിലേയും ഒരാള്‍ക്കെങ്കിലും കാന്‍സര്‍രോഗമുള്ളതായി കാണപ്പെടുന്നു. ഇവരൊക്കെത്തന്നെ വിവിധ ആശുപത്രികളില്‍ നിന്നും ചികിത്സനേടുന്നവരുമാണ്. സ്ത്രീകള്‍ക്കിടയിലാണ് രോഗം വ്യാപകമായി കാണപ്പെടുന്നത്.
ആറ്റിലൂടെ ഒഴുകിയെത്തുന്ന കീടനാശിനികളും രാസവളങ്ങളും കലര്‍ന്ന മലിനജലം കുടിക്കുന്നവരാണ് പ്രധാനമായും രോഗത്തിന് ഇരയായിട്ടുള്ളത് . പൊതുപൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീരവാസികളില്‍ ഭൂരിപക്ഷവും ആറ്റിലെ വെള്ളംതന്നെയാണ് കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്നത്. ഇത് കാന്‍സര്‍പോലെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നതായി ചുണ്ടിക്കാണിക്കപ്പെടുന്നു. വിവിധ ആശുപത്രികളില്‍ നിരവധിപേര്‍ ചികിത്സതേടിയിട്ടും ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടാത്തതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ആറ്റിലെ മലിനജലം കുടിക്കുന്നതിന്റെ ദോഷവശങ്ങളേപ്പറ്റി ബോധവത്ക്കരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് അവര്‍ 'ടുഡേ'യോടു പറഞ്ഞു.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...