Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു

നാലുകെട്ടും കവല കോളനിയ്ക് സ്വപ്ന സാഫല്യമായി
പാലം പണി മുന്നേറുന്നു
നാലുകെട്ടും കവല- പള്ളിപ്പാട് പഞ്ചായത്തിലെ ഏറ്റവും അവികസിതവും യാത്രാസൗകര്യമില്ലാത്തതുമായ നാലകെട്ടും കവല കോളനിയിലേക്കുള്ള പാലം പണി പൂരോഗമിക്കുന്നു. എട്ടു വര്‍ഷം മുന്പ് തര്‍ക്കത്തേത്തുടര്‍ന്ന് നിര്‍ത്തിവെച്ച പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അന്ന് അച്ചന്‍കോവിലാറ്റില്‍ സ്ഥാപിച്ചിരുന്ന പൈലുകള്‍ വീണ്ടും ഇടിച്ചു താഴ്‍ത്തുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്. ഏകദേശം 8 ലക്ഷം രൂപയോളം നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നു. ആലപ്പുഴ ‍ജില്ലാ പഞ്ചായത്താണ് പാലം പണിക്കുള്ള ധനസഹായം അനുവദിച്ചിരിക്കുന്നത്. ഒക്ടോബറോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുപത്തെട്ടില്‍ കടവിലും ഇതിനോടൊപ്പം പാലം പണി ആരംഭിക്കാനുള്ള അനുവാദം ലഭിച്ചിട്ടുണ്ട്. പാലങ്ങളുടെ പണി പൂര്‍ത്തിയാകുന്നതോടെ നാലുകെട്ടും കവലയിലുള്ളവര്‍ക്ക് മാവേലിക്കരയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വേഗത്തില്‍ എത്തിച്ചേരാനാകും.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...