Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഹൈക്കോടതി വിധി
അണ്‍എയ്ഡഡ് സ്കൂളുകളിലെകുട്ടികളുടെ ഭാവി അനിശ്ചിതാവസ്ഥയില്‍

പള്ളിപ്പാട്-പരസ്യ പ്രളയത്തില്‍വീണ് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് കുട്ടിളേച്ചേര്‍ക്കുന്ന രക്ഷിതാക്കള്‍ പ്രതിസന്ധിയില്‍. ഇത്തരം സ്കൂളുകള്‍ വന്‍തുകകളാണ് ഫീസിനത്തില്‍ വാങ്ങുന്നത്. നിലവിലുള്ള കോടതി വിധി അനുസരിച്ച് ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് പോലും ലഭിക്കില്ല. കഴിഞ്ഞവര്‍ഷം മാനുഷികപരിഗണന വച്ച് സംസ്ഥാമ സര്‍ക്കാര്‍ പരീക്ഷ എഴുതാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍ ഈ അദ്ധ്യയനവര്‍ഷം സര്‍ക്കാര്‍ ഇത്തരത്തിലുള്ള പരിഗണന നല്‍കാന്‍ സാദ്ധ്യത ഇല്ല എന്നറിയുന്നു.

പുതിയ പാഠ്യപദ്ധതി വന്നതോടെ പൊതുവിദ്യാലയങ്ങളിലേക്ക് വരാനുള്ള പ്രവണത പലയിടത്തും കൂടി.മികച്ച പഠനം പൊതുവിദ്യാലയങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും സാധാരണ രക്ഷിതാക്കള്‍ ഇത് തിരിച്ചറിയുന്നില്ല.
അണ്‍ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരില്‍ മിനിമം വിദ്യാഭ്യാസയോഗ്യതപോലും ഇല്ലാത്തവരാണ് അദ്ധ്യാപകരില്‍ ഏറെയും.സര്‍ക്കാര്‍ നിഷ്ക്കര്‍ഷിക്കുന്ന തരത്തിലുള്ള ക്ലാസ് മുറികള്‍ മിക്ക അണ്‍-എയ്ഡഡ് സ്കൂളുകളിലും ഇല്ല.പൊതു വിദ്യാലയങ്ങളില്‍ സൗജന്യ പാഠപുസ്തകം, ഭക്ഷണം എന്നിവ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. തുച്ഛമായ വേതനമാണ് അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അദ്ധ്യാപകര്‍ക്കു നല്‍കുന്നത്. ഈ കുറഞ്ഞ വേതനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടികളുമായി മനസ്സറിഞ്ഞ് ഇടപെടാന്‍ അദ്ധ്യാപകര്‍ക്കു കഴിയുന്നില്ല. ഇത് അണ്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തേത്തന്നെ ബാധിക്കുന്നു.ഇന്ന് എല്ലാവിധ ആധുനിക സൗകര്യങ്ങളോടെയാണ് എയ്ഡഡ് സ്കൂള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട്ക്ലാസ് റൂം ഉള്‍പ്പെടെയുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില വികലമായ കാഴ്ചപ്പാടുകളാണ് ചില രക്ഷിതാക്കളെയെങ്കിലും അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കനുകൂലമായി ചിന്തിപ്പിക്കുന്നത്. അദ്ധ്യാപകരില്‍ ഒരു ന്യൂനപക്ഷം സ്വന്തം കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാത്തതും ഇത്തരത്തില്‍ ചിന്തിക്കാന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്നതായി വിദ്യാഭ്യാസരംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അദ്ധ്യാപകരില്‍ ഭൂരിപക്ഷവും സ്കൂളുകളില്‍ നല്ലരീതിയില്‍ പഠിപ്പിക്കാന്‍ തയ്യാറാകാത്തവരും ഉഴപ്പന്മാരും ആയിരിക്കുമെന്നും ഒരു വിഭാഗം അദ്ധ്യാപകര്‍ പറയുന്നു. അതുകൊണ്ടാണ് സ്വന്തം തൊഴിലിനോട് കൂറില്ലാതെ ,യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ ഉരുവിട്ടു പഠിക്കാന്‍ പഠിപ്പിക്കുന്ന അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സ്വന്തം മക്കളെ അയയ്ക്കാന്‍ താല്പര്യപ്പെടുന്നതെന്ന് അവര്‍ പറയുന്നു.
പുതിയപാഠ്യപദ്ധതി നിലവില്‍ വന്നതോടെ അതിന്റെ മെച്ചം മനസ്സിലാക്കിയ രക്ഷിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ താല്പ്പര്യപ്പെടുന്നതായാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട വിദ്യാലയങ്ങളില്‍ പലതിലും കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതില്‍ നിന്നും ലഭിക്കുന്ന സൂചന.



0 comments:

Post a Comment

Related Posts Plugin for WordPress, Blogger...