ഇസ്ലാം തീവ്രവാദം പ്രചരിപ്പിക്കുന്നില്ല- മന്ത്രി ജി.സുധാകരന്‍
പള്ളിപ്പാട് ചന്ത-ഇസ്ലാം തീവ്രവാദം പ്രചരിപ്പിക്കുന്നില്ല.എല്ലാ മതത്തിലും തീവ്രവാദികളുണ്ട്. ഗാന്ധിജിയെ കൊന്ന ഗോഡ്സെ ഹിന്ദുവായിരുന്നു.കെന്നഡിയെ കൊന്നയാള്‍ ക്രിസ്ത്യനായിരുന്നു.ഇന്ദിരാഗാന്ധിയെ കൊന്നവര്‍ സിഖ് ആയിരുന്നു.സഹകരണവകുപ്പ് മന്ത്രി ജി.സുധാകരന്‍ അഭിപ്രായപ്പെട്ടു.പള്ളിപ്പാട് ചന്തയില്‍ നടന്ന ഇടതുപക്ഷസ്ഥാനാര്‍ത്ഥിയുടെ പ്രചാരണയോഗത്തില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.ഞങ്ങളുടെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടാന്‍ തയ്യാറുള്ള ആരേയും ഞങ്ങള്‍ക്കൊപ്പം കൂട്ടും. പി.ഡി.പി.ഇടതുപക്ഷബന്ധത്തെ പരാമാര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ലിസ്റ്റിലെ ഒരു സാധനവും ഇവിടെ ഉത്പാദിപ്പിക്കുന്നതല്ല.പൊതുവിപണിയില്‍ സാധനവില വര്‍ദ്ധിച്ചുവെങ്കില്‍ മാവേലി സ്റ്റോറുകള്‍ വഴി വിലകുറച്ച് ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നുണ്ട്.മലബാര്‍ ദേവസ്വം ബോര്‍ഡിലെ പൂജാരിമാരുടെ അടിസ്ഥാനശമ്പളം 100 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. ആലപ്പുഴയില്‍ തീരപ്രദേശത്ത് സന്ദര്‍ശനം നടത്തുന്ന ഏ.കെ ആന്റണി ഒറീസയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ചപ്പോള്‍ എന്തുകൊണ്ട് അവിടം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല.സുധാകരന്‍ പറഞ്ഞു.നിയമസഭയില്‍ ആര്‍.എസ്.എസ്സിനെതിരെ ഒറ്റ അക്ഷരം പോലും പറയാത്ത ഒരു എം.എല്‍.എ ആണ് കെ.സി.വേണുഗോപാല്‍. അദ്ദേഹം ആര്‍.എസ്.എസ്സിന്റെ മാനസപുത്രനാണ്.കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന ഒരു സ്റ്റേറ്റുപോലും ഉണ്ടാവില്ല. രാജീവ് ഗാന്ധി അധികാരത്തിലേറുമ്പോള്‍ 49ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചെങ്കില്‍ സോണിയ വന്നപ്പോള്‍ അത് 23 ശതമാനമായി കുറഞ്ഞു.അദ്ദേഹം ചൂണ്ടിക്കാട്ടി.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പള്ളിപ്പാട്ടെത്തുന്ന രണ്ടാമത്തെ മന്ത്രിയാണ് ജി.സുധാകരന്‍
Subscribe to:
Post Comments (Atom)
0 comments:
Post a Comment