Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
വാഗ്ദാനപ്പെരുമഴ, 
യാഥാര്‍ത്ഥ്യമാകാന്‍ ഇനിയുമേറെ......
നടുവട്ടം-മോഹനവാഗ്ദാനങ്ങളുടെ പെരുമഴയില്‍ പള്ളിപ്പാട്ടുകാര്‍ അന്തിച്ചു നിന്നപ്പോള്‍ കരുതിയത് തങ്ങളുടെ നീണ്ടകാലത്തെ ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു. അപ്രതീക്ഷിതമഴയില്‍ റോഡുകള്‍ കുളങ്ങളായപ്പോഴാണ് എം.എല്‍.എയുടെ വാഗ്ദാനങ്ങള്‍ പലരുടേയും മനസ്സില്‍ ഓടിയെത്തിയത്.മണിമലമുക്ക് -പൊയ്യക്കര റോഡിന് 1കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നിട്ട് മാസം കുറെ ആയെങ്കിലും ഇതുവരെ പണി ആരംഭിച്ചിട്ടില്ല.എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞുടനെ അഭിനന്ദന പോസ്റ്ററുകളും ഫ്ലക്സുകളും സ്ഥാപിക്കുന്നതില്‍ പാര്‍ട്ടിക്കാര്‍ കാണിച്ച വേഗത റോഡുപണിയുടെ കാര്യത്തില്‍ കാണാത്തതില്‍ നാട്ടുകാര്‍ക്ക് അമര്‍ഷമുണ്ട്. കുരുവിക്കാട് -പുല്ലമ്പട റോഡിന് 2 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടായെങ്കിലും ഒരു നടപടിയുമുണ്ടായില്ല. പള്ളിപ്പാട്ട് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ഐ.ടി.ഐ ഏറെ കൊട്ടിഘോഷിച്ച് നടുവട്ടം വി.എച്ച്.എസ്.എസ്സില്‍ ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പള്ളിപ്പാട് പഞ്ചായത്തിലെ പ്രൈമറിസ്കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പി.ടി.എകളുടെ നേതൃത്വത്തില്‍ നിവേദനങ്ങള്‍ നല്‍കിയിട്ടും ഒന്നിനുപോലും പരിഹാരമായിട്ടില്ല. പാവപ്പെട്ട കുട്ടികളാണ് ഈ വിദ്യാലങ്ങളില്‍ പഠിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും.. ഇതേ അവസരത്തില്‍ കാര്‍ത്തികപ്പള്ളി,ഹരിപ്പാട് എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് വാഹനങ്ങള്‍ വരെ അനുവദിക്കുകയും ചെയ്തു. പള്ളിപ്പാട് പഞ്ചായത്തില്‍ നിന്നാണ് രമേശ് ചെന്നിത്തലയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ വോട്ടുകള്‍ ലഭിച്ചത്. എം.എല്‍.എയ്ക്കുള്ള അഭിനന്ദന ബാനറുകള്‍ക്കും പോസ്റ്ററുകളും സ്ഥാപിക്കുന്നതിനപ്പുറം പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...