Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
കനത്തമഴ പള്ളിപ്പാട്ട്  ജലനിരപ്പ് ഉയരുന്നു
പള്ളിപ്പാട് -ദിവസങ്ങളായി തുടരുന്ന കനത്ത മഴയേത്തുടര്‍ന്ന് പള്ളിപ്പാടിന്റെ കിഴക്ക് .-വടക്ക്  കിഴക്കന്‍ഭാഗങ്ങളില്‍ വെള്ളം ഉയര്‍ന്നതിനേത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി.പഞ്ചായത്തിലെ റോഡുവഴിയുള്ള ഗതാഗതവും താറുമാറായിട്ടുണ്ട്. തകര്‍ന്ന റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം വാഹനയാത്ര ബുദ്ധിമുട്ടായി.അടുത്ത കാലത്ത് നിര്‍മ്മിച്ച റോഡുകള്‍ നിര്‍മ്മാണത്തിലെ പിഴവുമൂലം തകര്‍ന്നതു് പള്ളിപ്പാടുവഴിയുള്ള പ്രധാനറോഡുകളിലൂടെയുള്ളയാത്രയും കഠിനമായി.ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല മുന്‍കൈയ്യെടുത്ത് റോഡുനിര്‍മ്മാണം ഉടനെ ആരംഭിക്കുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും തുടര്‍ച്ചയായുള്ള മഴ നിര്‍മ്മാണപ്രവര്‍ത്തനങ്ങളേത്തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...