ഹരിപ്പാട്: ഹരിപ്പാട് മണ്ണാറശ്ശാല ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും മൂത്രാഭിഷേകം നടത്തുകയും ചെയ്‌തെന്ന വാര്‍ത്തയും പ്രചാരണവും തെറ്റാണെന്ന് എല്‍.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി.കെ. ദേവകുമാര്‍, സെക്രട്ടറി എം. സോമന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ണാറശ്ശാല ബൂത്തില്‍ ഏതെങ്കിലും തരത്തിലെ ഏറ്റുമുട്ടലോ സംഘര്‍ഷമോ ഉണ്ടായിട്ടില്ല. രാവിലെ ചില വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാന്‍ കാത്തുനിന്ന സ്ത്രീകളോട് വോട്ട് ചോദിക്കാന്‍ ശ്രമിച്ചു. എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തു. പോലീസ് എത്തി ഇരു വിഭാഗത്തെയും പിന്തിരിപ്പിച്ചു. സമാധാനപരമായി ഇവിടെ വോട്ടെടുപ്പ് നടന്നു. പിന്നീടാണ് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഭാര്യയും അടക്കമുള്ളവരെ പ്രതികളാക്കാന്‍ കഥ മെനഞ്ഞത്.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സുരേന്ദ്രന്‍, ഏരിയാ കമ്മിറ്റി അംഗം എം. സത്യപാലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എല്‍.ഡി.എഫ്. പ്രവര്‍ത്തകരെ കള്ളക്കേസ്സില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് എല്‍.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
0 comments:
Post a Comment