ഹരിപ്പാട് - രമേശ് ചെന്നിത്തലയും ഹരിപ്പാട്ടെ ഒരുവിഭാഗം പത്രപ്രവര്‍ത്തകരും ചേര്‍ന്നു മെനഞ്ഞെടുത്ത യുവതിയുടെ ദേഹത്ത് മൂത്രം തളിച്ച വാര്‍ത്തയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടതോടെ ആദ്യത്തെ ആവേശം കാണിക്കാതെ യു.ഡി.എഫ് നേതൃത്വം പിന്മാറുന്നതായി സൂചന. ഇതേപോലെ പള്ളിപ്പാട്ട് എതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കുഴഞ്ഞുവീണുമരിച്ച സതീഷ് കുമാറിനെ തൊഴിച്ചുകൊന്നതായി വാര്‍ത്ത സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താന്ഹരിപ്പാട്ടെ ഒരു വിഭാഗം പത്രപ്രവര്‍ത്തകരും യു.ഡി.എഫ് നേതൃത്വവും ശ്രമിച്ചിരുന്നു. ദേഹത്ത് മൂത്രം തളിച്ചുവെന്ന് പറയപ്പെടുന്ന തുലാംപറമ്പ് വടക്ക് ജി.എസ്. ഭവനില്‍ അശോക് കുമാറിന്റെ ഭാര്യ സേതുലക്ഷ്മിയുടെയുടേയും കൂടെയുണ്ടായിരുന്ന സ്ത്രീയുടേയും മൊഴിയിലെ വൈരുദ്ധ്യം ചോദ്യം ചെയ്യപ്പെട്ടതും മൂത്രം വീണസാരി ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ട് ഇതുവരെ നല്‍കാത്തതും സംശയത്തിന് ഇടവരുത്തിയിട്ടുണ്ട്.യു.ഡി.എഫിന്റെ അടുത്ത ആഭ്യന്തരമന്ത്രി താനാണെന്ന് പറഞ്ഞ്പോലീസിഭീഷണിപ്പെടുത്തി രമേശ് ചെന്നിത്തല കേസെടുപ്പിക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇന്ന് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹരിപ്പാട്ട് പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
വാര്‍ത്തകളെ കൊല്ലുന്ന ഹരിപ്പാട്ടെ പത്രപ്രവര്ത്തനം- പത്രാഭിപ്രായം...|Read more....
വാര്‍ത്തകളെ കൊല്ലുന്ന ഹരിപ്പാട്ടെ പത്രപ്രവര്ത്തനം- പത്രാഭിപ്രായം...|Read more....

0 comments:
Post a Comment