വേനല്‍ മഴ കനക്കുന്നു
പള്ളിപ്പാട് -വേനല്‍മഴ കനത്തത് പള്ളിപ്പാട്ടെ കര്‍ഷകരെ ആശങ്കയിലാഴ്ത്തി.വൈകി കൃഷി ആരംഭിച്ചതിനാല്‍ നെല്ല് വിളയാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കും. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മഴ പെയ്തത്. കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ബാങ്കില്‍ നിന്നും ലോണെടുത്താണ് കൃഷിയിറക്കിയിട്ടുള്ളത്.മഴയിലും കാറ്റിലും നെല്‍ച്ചെടികള്‍ വീഴുകകൂടി ചെയ്താല്‍ കൊയ്യാന്‍പോലും ബുദ്ധിമുട്ടുണ്ടാകും. കൊയ്യാന്‍ തൊഴിലാളികളെ കിട്ടാത്തത് ഇക്കൊല്ലവും പ്രശ്നമാകാനിടയുള്ളതായി കര്‍ഷകര്‍ പറയുന്നു. പള്ളിപ്പാട്ടെ മിക്ക പാടശേഖരങ്ങളിലും കൊയ്ത്തുയന്ത്രമിറക്കാന്‍ കഴിയാറില്ല.യന്ത്രം വയലിലിറക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൊയ്യാന്‍ തൊഴിലാളികളില്ലാത്ത സ്ഥലങ്ങളില്‍ ഇക്കുറിയും യൂണിയനുകള്‍ എതിര്‍ക്കാനിടയില്ല. യന്ത്രങ്ങള്‍ യഥാസമയങ്ങളില്‍ ലഭ്യമല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കാനുള്ളത്.സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് 14 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ വിലയ്ക്കാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കര്‍ഷകരില്‍ നിന്നും നെല്ലെടുക്കുന്നത്. സര്‍ക്കാര്‍ നെല്ല് ഏറ്റെടുക്കാന്‍ തുടങ്ങിടതിനുശേഷം നെല്ലിനുലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണിത്.

0 comments:
Post a Comment