Print Page
പള്ളിപ്പാട് ടു‍‍‍ഡേ പ്രവര്‍ത്തനം ജനുവരി 2012 ജനുവരി 1 മുതല്‍ പുനരാരംഭിക്കുന്നു
ഹരിപ്പാട്ട് സ്ത്രീയുടെ ദേഹത്ത് മൂത്രം ഒഴിച്ചുവെന്ന ആക്ഷേപം അടിസ്ഥാന രഹിതം
സേതുലക്ഷ്മി(ഫോട്ടോ കടപ്പാട് -മാതൃഭൂമി)
ഹരിപ്പാട് -മണ്ണാറശാലയില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തുലാംപറമ്പ് വടക്ക് ജി.എസ്. ഭവനില്‍ അശോക് കുമാറിന്റെ ഭാര്യ സേതുലക്ഷ്മിയുടെ ദേഹത്ത് മൂത്രം ഒഴിച്ചുവെന്ന ആക്ഷേപം അടിസ്ഥാന രഹിതമെന്ന് സാഹചര്യത്തെളിവുകളില്‍ നിന്നും വ്യക്തമാകുന്നു. സേതുലക്ഷ്മിയുടെ ബുത്തിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.പിന്നീട് പ്രശ്നമായപ്പോള്‍ ദേഹത്ത് കുപ്പിയിലെ വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.അതുകൊണ്ടാണ് 18 മണിക്കൂറോളം പരാതി നല്‍കാതിരുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഇടപെടുകയും ഇതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെളളത്തെ മൂത്രമാക്കി മാറ്റിയത്. ഇതിന്റെ പേരില്‍ ഹരിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഭാര്യ,മക്കള്‍ ഉള്‍പ്പെടെ മറ്റ് 15 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. മൂത്രം തളിക്കുന്നതായി കണ്ടുവെന്ന് അവകാശപ്പെട്ട സ്ത്രീയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. ഹരിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇത്തരത്തില്‍ ചെയ്യുന്ന ആളല്ലായെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നു.സി.പി.എംന് എതിരെ പ്രയോഗിക്കാനുള്ള രാഷ്ടീയആയുധമാക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് ശ്രമിക്കുന്നത് ഹരിപ്പാട്ടെ പരാജയഭീതിമൂലമെന്ന് എല്‍.ഡി.എഫ് ആരോപിക്കുന്നുണ്ട്.

0 comments:

Post a Comment

Related Posts Plugin for WordPress, Blogger...