ഹരിപ്പാട് - എളുപ്പം ജയിച്ചു കയറാമെന്നു കരുതി ഹരിപ്പാട്ട് മത്സരിച്ച രമേശ് ചെന്നിത്തലയുടെ സ്ഥിതി തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ പരുങ്ങലിലെന്നു സൂചന.ഇത് യു.ഡി.എഫ് നേതൃത്വം മനസ്സിലാക്കിയതിനേത്തുടര്‍ന്ന് ഹരിപ്പാട്ട് യു.ഡി.എഫ് പ്രചരണം ശക്തമാക്കി. മിമിക്രികലാകാരന്മാരെയും സിനിമാനടന്മാരെയും വരെ രംഗത്തിറക്കിയാണ് ഇപ്പോള്‍ പ്രചരണ പരിപാടികള്‍ അരങ്ങുതകര്‍ക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ എതിര്‍പ്പും സി.പി.എംല്‍ പ്രശ്നങ്ങളില്ലാത്തതും യു.ഡി.എഫിന് ഭീഷണിയായി മാറിയിട്ടുണ്ട്. ഹരിപ്പാട്.മുതുകുളം പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ രൂക്ഷമായിട്ടുണ്ട്. സോണിയാഗാന്ധിയുടെ സന്ദര്‍ശത്തിനു് ഹരിപ്പാട്ട് പ്രതീക്ഷിച്ചത്ര ആള്‍ക്കൂട്ടം എത്തിയിരുന്നില്ല. യു.ഡി.എഫിന്റെ പ്രചരണത്തിന് ജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര ആവേശം ജനിപ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഏറ്റവുമധികം പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും രമേശ് ചെന്നിത്തലയുടേതാണ് ഹരിപ്പാട് മണ്ഡലത്തില്‍ കാണാനാവുന്നത്. ദില്ലിയിലുള്ള ഒരു ഇവന്റ് കമ്പനിക്കാണ് പ്രചരണ ചുമതല.
ഇടതുപക്ഷത്തെ സംബന്ധിച്ച കുമാരപുരം ,കരുവാറ്റ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ സി.പി.എംലെ പ്രശ്നങ്ങള്‍ ഒതുങ്ങിയത് ഇടതുപക്ഷത്തിന് അനുഗ്രഹമായിട്ടുണ്ട്. ഇവിടങ്ങളിലെ വിഭാഗീയതമൂലം പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശക്തമായപ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ ഇടതുപക്ഷത്തിനാവുന്നുണ്ട്. രമേശ് ചെന്നിത്തലയെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വിജയം ജീവന്മരണ പ്രശ്നമായതിനാല്‍ എന്തുവിലകൊടുത്തും വിജയിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്.

0 comments:
Post a Comment