പള്ളിപ്പാട് - പള്ളിപ്പാട് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രഹസ്യമായി പണം വിതരണം ചെയ്യുന്നതായി ആക്ഷേപം. യു.ഡി.എഫിലേതന്നെ ചില പ്രവര്‍ത്തകര്‍ രഹസ്യമായി ഇത് സമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇടതുപക്ഷത്തിലെ ചിലപ്രവര്‍ത്തകര്‍ക്കും പണം നല്‍കിയതായി അവര്‍ അവകാശപ്പെടുന്നുണ്ട്. ചിലരുടെ സ്വകാര്യ സംഭാഷണങ്ങളിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് പറയപ്പെടുന്നു. പള്ളിപ്പാട്ട് ചില പ്രദേശങ്ങളില്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. ചിലപ്രദേശങ്ങളില്‍ പോസ്റ്ററൊട്ടിക്കാന്‍പോലും ആളില്ലായെന്ന സ്ഥിതിയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പള്ളിപ്പാട് പൊതുവെ യു.ഡി.എഫ് അനുകൂല പഞ്ചായത്തായാണ് അറിയപ്പെടുന്നത്. യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് മാര്‍ക്ക് ജീപ്പാണ് പ്രചരണത്തിനായി വിട്ടുകൊടുത്തിരിക്കുന്നത്. പ്രചരണത്തിനും ഏറെ പണമൊഴുക്കുന്നതായി കാണാന്‍കഴിയും. രമേശ് ചെന്നിത്തലയുടെ വിവിധതരത്തിലുള്ള വലിയബോര്‍ഡുകളും വ്യത്യസ്തപോസ്സുകളിലുള്ള പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. എന്നാല്‍ പണമൊഴുക്കിയുള്ള പ്രചരണത്തില്‍ എല്‍.ഡി.എഫ് പിന്നിലാണ്. അനുവദനീയമായ 16 ലക്ഷം രമേശ് ചെന്നിത്തല കവിഞ്ഞതായി ആക്ഷേപമുണ്ട്.എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതൊന്നും പരിഗണിക്കുന്നില്ലായെന്ന ആക്ഷേപം എല്‍.ഡി.എഫിന്റെ ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുണ്ട്.

0 comments:
Post a Comment