![]() |
| എ.ഇ.ഒ ഹേമലത സംസാരിക്കുന്നു |
നടുവട്ടം - കുട്ടികളുടെ പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണമെന്ന് ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ഹേമലത അഭിപ്രായപ്പെട്ടു.നടുവട്ടം ഗവ.എല്‍.പി.സ്കൂള്‍ (നടേവാലേല്‍ സ്കൂള്‍ ) വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്കൂളുകളില്‍ കുട്ടികളെ ചേര്‍ത്തുകഴിഞ്ഞാല്‍ ഭൂരിപക്ഷം രക്ഷിതാക്കളും തിരിഞ്ഞു നോക്കാറില്ല.എന്നാല്‍ അദ്ധ്യാപക രക്ഷാകര്‍ത്തൃസമിതിയോഗം വിളിച്ചാല്‍ അണ്‍എയ്ഡഡ് സ്കൂളിലാണ് പഠിക്കുന്നകുട്ടിയുടെ രക്ഷിതാക്കള്‍ നിര്‍ബന്ധമായും പങ്കെടുക്കും.എന്നാല്‍ പൊതുവിദ്യാലയങ്ങളില്‍ സൗജന്യവും മികച്ചതുമായ വിദ്യാഭ്യാസമാണ് നല്‍കുന്നത്. എ.ഇ.ഒ അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രസിഡന്റ് സി.ജി.സന്തോഷ് യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് .എസ്.ശശിലേഖ സ്വാഗതം പറഞ്ഞു. പി.ജി. ശ്രീധരന്‍, രമേഷ് ,തങ്കമണി എന്നിവര്‍ ആശംകള്‍ അര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ചിത്ര കൃതജ്ഞത രേഖപ്പെടുത്തി.
വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു

0 comments:
Post a Comment