![]() |
| സ്ഥാനാര്‍ത്ഥിയുടെ പേരില്ലാത്ത ചുവരെഴുത്ത് |

പള്ളിപ്പാട് - കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകാത്തതുമൂലം സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാതെ പള്ളിപ്പാടിന്റെ വിവിധ ഭാഗങ്ങളിലായി യു.ഡി.എഫിന്റെ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. രമേശ് ചെന്നിത്തലയാണ് സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്തതാണ് ചുവരുകളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരെഴുതാത്തതെന്ന് അറിയുന്നു. എന്നാല്‍ അണിയറയില്‍ ആയിരക്കണക്കിന് പോസ്റ്ററുകളും ഫ്ലക്സും തയ്യാറായിട്ടുണ്ട്.
ഇടതുപക്ഷസ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കളിഞ്ഞു. ഇന്നലെയോടെ മണ്ഡലത്തിന്റെ എല്ലാ ഭാഗങ്ങളിലും ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്.
രമേശ് ചെന്നിത്തലയും കൃഷ്ണപ്രസാദും തമ്മില്‍ വാശിയേറിയ മത്സരമാണ് പ്രതീക്ഷിക്കുന്നത്

0 comments:
Post a Comment