നടുവട്ടം -നടുവട്ടം കോയിപറമ്പില്‍ ഡാനിയലിന്റെ വീട്ടില്‍ ചായതിളപ്പിക്കുന്നതിനിടയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. അടുക്കളയില്‍ ചായതിളപ്പിക്കുമ്പോള്‍ സിലിണ്ടറില്‍ നിന്ന് തീ ആളിക്കത്തുകയായിരുന്നു. ഇത് കണ്ട വീട്ടുടമ പെട്ടെന്ന് സിലിണ്ടര്‍ സ്റ്റൗവ്വില്‍നിന്നും വേര്‍പെടുത്തി അടുക്കളയ്ക്ക് പുറത്തേക്ക് തള്ളിയതുമൂലം അപകടം ഒഴിവായി.ആളിക്കത്തിക്കൊണ്ടിരുന്ന സിലിണ്ടറില്‍ വെള്ളം പമ്പ് ചെയ്യുന്നതിനിടയില്‍ പോലീസെത്തി ഫയര്‍എക്സിറ്റിന്‍ഗ്യുഷറുപയോഗിച്ച് തീയണക്കുകയായിരുന്നു. പോലീസിന്റെ അടിയന്തിര സന്ദേശത്തെത്തുടര്‍ന്ന് കായംകുളത്തുനിന്നും അഗ്നിശമനസേനയും എത്തിയിരുന്നു. വീട്ടുടമയുടെ കൈയ്ക്ക് നിസ്സാരമായ പൊള്ളലേറ്റിട്ടുണ്ട്.

0 comments:
Post a Comment