ക്രിക്കറ്റ് കളിക്കിടെ യുവാവിനെ അടിച്ചുകൊന്നു
പള്ളിപ്പാട് -ക്രിക്കറ്റ് കളിക്കിടെ യുവാവിനെ കൂട്ടുകാര്‍ അടിച്ചുകൊന്നു. പള്ളിപ്പാട് നീണ്ടൂര്‍ ഇലയിക്കത്തറ ചന്ദ്രന്‍റെ മകന്‍ ശരത്(19) ആണ് മരിച്ചത്. കളിക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിപ്പാട് നീണ്ടൂര്‍ മുല്ലശ്ശേരിച്ചിറയില്‍ ഷാരോണ്‍, സഹോദരന്‍ ശ്യാം എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.
ക്രിക്കറ്റ് കളിക്കിടെ ഉണ്ടായ ചെറിയ തര്‍ക്കം പിന്നീട് വഷളാവുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ചാണ് ശരത്തിനെ ഷാരോണും ശ്യാമും അടിച്ചുവീഴ്ത്തിയത്. സ്റ്റമ്പ് കൊണ്ട് ശരത്തിന്‍റെ കഴുത്തിന് പിന്നിലും കൈത്തണ്ടയിലും അടിക്കുകയായിരുന്നു.
അടിയേറ്റ് ബോധരഹിതനായ ശരതിനെ പിതാവ് ചന്ദ്രനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരത് മരിച്ചു എന്നറിഞ്ഞതോടെ ഷാരോണും ശ്യാമും ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്.

0 comments:
Post a Comment