ഹരിപ്പാട് സീറ്റ് സി.പി.ഐയ്ക്ക്
പള്ളിപ്പാട് - വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് സി.പി.ഐ സ്ഥാനാര്‍ത്ഥി മത്സരിക്കും. ആലപ്പുഴ സീറ്റ് തോമസ് ഐസക്കിന് മത്സരിക്കാന്‍ വിട്ടുകൊടുക്കുന്നതിനു പകരമായിട്ടാണ് ഹരിപ്പാട് സി.പി.ഐക്ക് വിട്ടുനല്‍കുന്നത്. ഇവിടെ സി.പി.ഐ നേതാവ് കൃഷ്ണപ്രസാദ് മത്സരിച്ചേക്കും. നേരത്തെ സി.എസ്.സുജാത മത്സരിച്ചേക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു. ആര്‍.എസ്.പി ഈ സീറ്റില്‍ നോട്ടമിട്ടിരുന്നു. അഡ്വ.രാജശേഖരനെ മത്സരിപ്പിക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍സി.പി.എം ജില്ലാകമ്മിറ്റി സ്ഥാനാര്‍ത്ഥി ലിസ്റ്റ് സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയതോടെ ഊഹപോഹങ്ങള്‍ക്ക് വിരാമമായി.
യു.ഡി.എഫില്‍ നിന്ന് രമേശ് ചെന്നിത്തല മത്സരിച്ചേക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇരുമുന്നണികളും പൂര്‍ത്തിയാക്കുന്നതോടെ മത്സരം കൊഴുക്കുമെന്നാണ് വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
യു.ഡി.എഫില്‍ നിന്ന് രമേശ് ചെന്നിത്തല മത്സരിച്ചേക്കുമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇരുമുന്നണികളും പൂര്‍ത്തിയാക്കുന്നതോടെ മത്സരം കൊഴുക്കുമെന്നാണ് വോട്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
0 comments:
Post a Comment