നങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ ഐ.ടി.ഐ സ്ഥാപിക്കാന്‍ ശ്രമം
രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം
രക്ഷിതാക്കളുടെ പ്രതിഷേധം ശക്തം
നങ്യാര്‍കുളങ്ങര - പള്ളിപ്പാട് പഞ്ചായത്തിന് അനുവദിച്ച ഗവ.ഐ.ടി.ഐ നങ്യാര്‍കുളങ്ങര ഗവ.യു.പി സ്കൂളില്‍ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായിരംഗത്ത്. ഇപ്പോള്‍തന്നെ അങ്കണവാടി,ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍, അദ്ധ്യാപകപരിശീലനങ്ങള്‍ എന്നിവ നടക്കുന്നത് ഇവിടെ വച്ചാണ്. ഇതിനോടൊപ്പം കൊച്ചുകുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഐ.ടി.ഐ പ്രവര്‍ത്തിപ്പിക്കുന്നത് സ്കൂള്‍ അന്തരീക്ഷത്തെ തകര്‍ക്കുമെന്നാണ് രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. പള്ളിപ്പാട് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വേറെ സ്ഥലങ്ങള്‍ ഉണ്ടാകുമെന്നിരിക്കെ നങ്യാര്‍കുളങ്ങര യു.പി.എസ്സില്‍ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ അധികാരികളെ സമീപിക്കാന്‍ രക്ഷിതാക്കള്‍ തീരുമാനിച്ചു കഴിഞ്ഞു
0 comments:
Post a Comment