ഉദ്ഘാടനം കഴിഞ്ഞ് ആറുമാസമായിട്ടും പള്ളിപ്പാട്ട് കൃഷിഭവന്‍ കെട്ടിടം തുറന്നില്ല
പള്ളിപ്പാട്: ഗ്രാമപ്പഞ്ചായത്തില്‍ ആറു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കൃഷിഭവന്‍, മൃഗാസ്പത്രി കെട്ടിടങ്ങള്‍ ഇനിയും തുറന്നു പ്രവര്‍ത്തനമാരംഭിച്ചില്ല. വെള്ളവും വൈദ്യുതിയും ലഭ്യമാക്കാതെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇവയുടെ ഉദ്ഘാടനം. വൈദ്യുതി കണക്ഷന്‍ നല്‍കാനുള്ള നടപടികള്‍ അനന്തമായി നീളുന്നതിനാല്‍ കൃഷിഭവനും മൃഗാസ്പത്രിയും വാടകക്കെട്ടിടത്തില്‍ത്തന്നെ പ്രവര്‍ത്തനം തുടരുകയാണ്.
പള്ളിപ്പാട് കോട്ടയ്ക്കകത്ത് പഞ്ചായത്ത് വക കുളം നികത്തിയ സ്ഥലത്താണ് കൃഷിഭവനുവേണ്ടി ഇരുനിലക്കെട്ടിടം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് അഞ്ചിന് ഇതിന്റെ ഉദ്ഘാടനം നടത്തിയതാണ്. പൊയ്യക്കര ജങ്ഷനില്‍ ഏറെ കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് മൃഗാസ്പത്രി പ്രവര്‍ത്തിക്കുന്നത്. സ്ഥലസൗകര്യമുള്ള പുതിയ കെട്ടിടം നിര്‍മിച്ചിട്ടും അവിടേക്കു മാറാനാവാത്ത സ്ഥിതിയാണ്.
മൃഗാസ്പത്രിയിലും കൃഷിഭവനിലും ഉടന്‍ വൈദ്യുതി ലഭിക്കുമെന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി കൃഷ്ണകുമാര്‍ പറയുന്നത്. എന്നാല്‍, ഇതിന് കാലതാമസമുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതരുടെ വിശദീകരണം. കൃഷിഭവന്‍ കെട്ടിടത്തിനു സമീപം പട്ടികജാതി വനിതാ വസ്ത്രനിര്‍മാണ യൂണിറ്റിന് കെട്ടിടം നിര്‍മിച്ചിട്ട് വര്‍ഷങ്ങളായി. ഇത് തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയുണ്ടാകുന്നില്ല.

0 comments:
Post a Comment