സെന്‍സസ് ആരംഭിച്ചുഃ സ്കൂളുകളില്‍ അദ്ധ്യാപകരില്ല
നടുവട്ടം - ഫെബ്രുവരി 9 ന് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലായി. വളരെ കുറച്ചുമാത്രം അദ്ധ്യാപകരുള്ള പ്രൈമറി സ്കൂളുകളെയാണ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. ഈ മാസങ്ങളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാനുള്ള സമയത്താണ് അദ്ധ്യാപകരെ സെന്‍സസ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ പൊതുവിദ്യാലയങ്ങള്‍ക്ക് ഭീഷണിയായിട്ടുള്ള അണ്‍ എയ്‍ഡഡ് സ്കൂളുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത് രക്ഷിതാക്കള്‍ക്കിടയില്‍ വിപരീത അഭിപ്രായം സൃഷ്ടിക്കുമെന്നതിനാല്‍ അടുത്ത അദ്ധ്യയന വര്‍ഷം കുട്ടികളെത്തുമോയെന്ന ആശങ്കയിലാണ് അദ്ധ്യാപകര്‍. സെന്‍സസ് ഡിപ്പാര്‍ട്ട് മെന്റിന്റിന്റെ നടപടി പൊതുവിദ്യാലയങ്ങളെ തകര്‍ക്കാനെ സഹായിക്കകയുള്ളുവെന്ന് അദ്ധ്യാപക സംഘടനകള്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.16 അദ്ധ്യാപകരുള്ള ഒരു വിദ്യാലയത്തില്‍ 14പേരെവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരില്‍ മിക്കവര്‍ക്കും ശരാശരി 200 വരെ വീടുകളുണ്ട്. ഇങ്ങനെയുള്ള സ്കൂളുകള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് അദ്ധ്യാപകര്‍. ഇത്തരം ജോലികളില്‍ മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുകയും സ്കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ അദ്ധ്യാപകരെ നിയോഗിക്കുകയുമാണ് വേണ്ടതെന്ന് അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്.
0 comments:
Post a Comment